പാലക്കാട്: കഞ്ചിക്കോട് തുടര്‍ച്ചയായി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന അക്രമം തടയുന്നതിന് സത്വര നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവ് പ്രതീഷ്കുമാര്‍ നേതാക്കള്‍ക്ക് ഉറപ്പു നല്കി.
കഴിഞ്ഞഒരുമാസത്തിനിടെ ബിജെപിയുടെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.ഒരുകുടുംബത്തെ രണ്ടുപേരെ ചുട്ടുകൊന്ന സംഭവം സമാനതയില്ലാത്തതാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.സഹിഷ്ണുത ഒരു ദൗര്‍ബല്യമായാണ് സിപിഎമ്മുകാര്‍ കരുതുന്നത്.
യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാത്ത കഞ്ചിക്കോട് ഭരണതണലില്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്നാണ് അക്രമം തുടര്‍ച്ചയായി ഉണ്ടാകുന്നത്.ആളുകളെ കൊന്നുവെന്ന് മാത്രമല്ല വീടുകളും വാഹനങ്ങളും വളര്‍ത്തുമൃഗങ്ങളെ വരെ അക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സമാധാനയോഗം നടന്നെങ്കിലും ആദ്യതവണ സിപിഎമ്മിലെ പ്രമുഖര്‍ പങ്കെടുത്തില്ല. അതിനാല്‍ ബിജെപിയും ആര്‍എസ്എസും ബഹിഷ്കരിച്ചു. പിന്നീട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രണ്ടാമതും നടന്ന യോഗത്തിന്റെ അന്നു രാത്രിയാണ് കണ്ണന്റെ വീടിനു നേരെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞത്. സഹോദരന് രാധാകൃഷ്ണന്റെ ധൈര്യംകൊണ്ടുമാത്രമാണ് കുടുംബത്തിലെ മറ്റുള്ളവര്‍ രക്ഷപ്പെട്ടതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
യഥാര്ത്ഥപ്രതികളെയും ഗൂഢാലോചന നടത്തിയവരെയും എത്രയും വേഗം പിടുകൂടുമെന്ന് എസ്പി നേതാക്കള്‍ക്ക് ഉറപ്പു നല്കി.
ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി,കെ.സോമസുന്ദരന്‍, കാര്യകാരിസദസ്യന്‍ കെ.സുധീര്‍,സേവാപപ്രമുഖ് സി.ശശികുമാര്‍,ശാരീരിക് പ്രമുഖ് സി.രവീന്ദ്രന്,ബിജെപി സംസ്ഥാന വൈസ്പ്രസി.എന്‍.ശിവരാജന്,ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന് എന്നിവര്‍ക്കാണ് എസ്പി ഉറപ്പു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: