ഭഗവതിയുടെ തോഴിയായാണ് ബ്രാഹ്മണി അമ്മയെ സങ്കല്പിച്ചിരിക്കുന്നത്. ദേവിസ്തുതികള്‍ പാടുന്നതും ദേവിക്കുവേണ്ട അലങ്കാരങ്ങള്‍ ഒരുക്കി കൊടുക്കുന്നതും ദേവിയെ എഴുന്നള്ളിച്ചുകൊണ്ടുപോകുമ്പോള് വിളക്ക് പിടിക്കുന്നതും ബ്രാഹ്മണിയമ്മയാണ് ഓരോ ക്ഷേത്രത്തിനും ഇതിനു ചുമതലപ്പെട്ട നമ്പീശന്റെ കുടുബം (നമ്പീശന്റ കുടുംബത്തിലെ സ്ത്രീകളെ ബ്രാഹ്മണിയമ്മ എന്നാണ് വിളിക്കപ്പെടുന്നത്.
ശ്രീപാര്‍വതി ദേവിയുടെ നട തുറപ്പ് ദിവസം ബ്രാഹ്മണിയമ്മയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണ്. പതിനഞ്ച് വര്‍ഷം മുമ്പ് ഇത് നടത്തിയിരുന്ന ബ്രാഹ്മണിയമ്മയ്ക്ക് പ്രായാധിക്യമായതിനാല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ആ സമയത്ത് ആ ഗൃഹത്തിലെ തന്നെ യുവതിയായ ബ്രാഹ്മണിയമ്മ മറ്റു സ്ഥലത്ത് ഭര്‍ത്താവിനോടൊപ്പം നല്ല നിലയില്‍ ജീവിച്ചിരുന്നു. അവര്‍ക്ക് ഈ ജോലിക്ക് സമയമോ താല്പര്യമോ ഇല്ലായിരുന്നു. നട തുറക്കാറായപ്പോള്‍ ഇവരെ ക്ഷേത്രഭാരവാഹികള്‍ സമീപിച്ചെങ്കിലും ഇവര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് മറ്റൊരു കുടുംബത്തില്‍ നിന്ന് ബ്രാഹ്മണിയമ്മയെ കൊണ്ടുവന്നു നട തുറന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അവകാശ കുടുംബത്തില്‍ പെട്ട ബ്രാഹ്മണിയമ്മയുടെ ഭര്‍ത്താവിന് രോഗം വന്നു. ഡോക്ടര്‍ കൈ ഒഴിയുകയും ചെയ്തു. ഈ സമയത്ത് ബ്രാഹ്മണിയമ്മക്ക് സ്വപ്ന ദര്‍ശനം ലഭിച്ചു. ദേവി ഇപ്രകാരം അരുള്‍ ചെയ്തു. എനിക്ക് ചെയ്തുതരേണ്ട കര്‍മ്മങ്ങള്‍ മുടക്കം വരുത്തിയതിനാലാണ് കുടുംബത്തിന് ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. അത് മുടങ്ങാതെ നടത്തിയാല്‍ എല്ലാ ഐശ്വര്യങ്ങളും വന്നുചേരും തുടര്‍ന്ന് ബ്രാഹ്മണിയമ്മ ദേവിയോട് മാപ്പ് പറയുകയും ചെയ്തു. ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാനും തിരുമാനിച്ചു. തുടര്‍ന്ന് എല്ലാവര്‍ഷവും കര്‍മ്മങ്ങള്‍ ബ്രാഹ്മണിയമ്മ നടത്തുകയും ഭര്‍ത്താവിന് സുഖം പ്രാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: