പത്തനംതിട്ട::ജില്ലയിലെമ്പാടും സിപിഎംകാരുംപോലീസും ചേര്‍ന്ന് സംഘപരിവാര്‍പ്രവര്‍ത്തകരെ വേട്ടയാടുന്നു. സംഘപരിവാര്‍പ്രവര്‍ത്തകരെ ആദ്യം സിപിഎമ്മുകാര്‍ അക്രമിക്കുകയും പിന്നാലെ പോലീസിനെ ഉപയോഗിച്ച് പ്രവര്‍ത്തകരുടെ വീടുകളില്‍ രാത്രികാലങ്ങളിലടക്കം പരിശോധനയുടെ പേരില്‍ പ്രായമായവരേയും സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ഇതിനുപുറമേ സംഘപരിവാര്പ്രവര്ത്തകരുടെ പേരില്‍ കള്ളക്കേസ്സ് ചമയ്ക്കുകയും ചെയ്യുന്നതായും പരാതി ഉയരുന്നു.
ഭരണത്തിന്റെ തണലില്‍ പോലീസിനെ ഉപയോഗിച്ച് പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടേയും മനോവീര്യംകെടുത്താനും അതുവഴി സംഘടനാപ്രവര്‍ത്തനം തടസ്സപ്പെടുത്താനുമാണ് സിപിഎം ശ്രമമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞദിവസം മലയാലപ്പുഴക്ഷേത്രത്തിന് സമീപം യുവമോര്ച്ചാപ്രവര്ത്തകനെ ഡിഫിക്കാര് ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. ആശുപത്രിയില്പോയിമടങ്ങിയശ്രീനാഥിനെ ഡിവൈഎഫ്ഐക്കാര്‍ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും പോലീസ് അക്രമികള്‍ക്കെതിരെ കേസെടുക്കാനോ അക്രമത്തിനിരയായആളിന്റെ മൊഴി രേഖപ്പെടുത്താനോ തയ്യാറായില്ലെന്ന് ആക്ഷേപം ഉണ്ട്. സിപിഎമ്മിന്റെ ആജ്ഞാനുവര്ത്തിയായവരെ പോലിസിന്റെ തലപ്പത്തിരുത്തി സംഘപരിവാര്‍പ്രവര്‍ത്തകരെ കേസ്സുകളില്‍ കുടുക്കാനും അടിച്ചമര്‍ത്താനുമാണ് നീക്കം നടത്തുന്നത്.
കഴിഞ്ഞദിവസം മല്ലശ്ശേരിയില്‍ സംഘസ്ഥാനില്‍ അതിക്രമിച്ചുകയറിയ ഡിവൈഎഫ്ഐക്കാര്‍ അവിടെ കുപ്പിച്ചില്ലുവിതറുകയും ധ്വജസ്ഥാനം അലങ്കോലമാക്കുകയുംചെയ്തു.
മൈലപ്രയില്‍ അയല്ത്തര്ക്കത്തെതുടര്ന്നുണ്ടായ സംഘര്‍ഷത്തിലും നിരപരാധികളായ ആര്‍എസ്എസ്,ബിജെപിപ്രവര്‍ത്തകരെ പ്രതികളാക്കാന്‍ പോലീസ് ശ്രമിക്കുന്നു. കഴിഞ്ഞദിവസം രാത്രി 9മണിയോടെ മൈലപ്രയിലെ ബിജെപിപ്രവര്ത്തകനായ അനീഷിന്റെ വീട്ടില്‍ ഒരുസംഘം ആളുകള്‍ പോലിസെന്ന് പറഞ്ഞ് തള്ളിക്കയറുകയും അനീഷിന്റെ വൃദ്ധയായമാതാവ് ശാന്തമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിടിനുള്ളില്കടന്നവര് സാധനസാമഗ്രികള്‍ വാരിവലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ജില്ലാപോലീസ്ചീഫിന് പരാതി നല്‍കിയിട്ടുണ്ട്. മലയാലപ്പുഴയില്യുവമോര്ച്ചാപ്രവര്ത്തകന് മര്ദ്ദനമേറ്റതിനുപിന്നാലെ വെട്ടുരടക്കമുള്ള സംഘപരിവാര്പ്രവര്ത്തകരുടെ വീടുകളില്‍ പോലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍ ഡിവൈഎഫ്ഐക്കാര്‍ ചുടുകട്ടയും മറ്റുമായി വിടുകള്‍ വളഞ്ഞ് നിന്നിരുന്നതായും ആക്ഷേപമുണ്ട്.
മലയാലപ്പുഴയിലും മൈലപ്രയിലും മാത്രമല്ല ജില്ലയുടെ വിവിധഭാഗങ്ങളിലുംസംഘപരിവാര്പ്രവര്ത്തകരെ അക്രമിക്കുകയും ഭരണത്തിന്റെ ബലത്തില്‍ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസെടുപ്പിക്കുകയുമാണ്.
മൈലപ്രയില്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍എസ്എസ് ബിജെപിപ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസെടുക്കാനുള്ളപോലീസിന്റെ ശ്രമം ഉപേക്ഷിക്കണമെന്ന് ബിജെപിമൈലപ്ര പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.പോലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച്ചവൈകിട്ട് പ്രകടനവും യോഗവും നടത്തും.തുടര്‍ന്ന് പത്തനംതിട്ടപോലീസ് സ്റ്റേഷന് മാര്‍ച്ചും ധര്‍ണ്ണയും നടത്താനും പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.പ്രസിഡന്റ് സോമരാജന്റെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ അഭിലാഷ്എസ്.വിജയന്,കെ.എസ്.പ്രതാപന്,മനോജ്കുമാര്‍ എന്നിവര്‍പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: