കോഴഞ്ചേരി: തിരുവാറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറ്റ്. രാവിലെ 5.30 ന് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിലേക്ക് എഴുന്നെള്ളിപ്പോടെ ചടങ്ങുകള്‍ ആരംഭിക്കും. കൊട്ടാരത്തില്‍ നിന്നും മുഴ എഴുന്നെള്ളിച്ച് ക്ഷേത്രത്തില്‍ തിരിച്ചെത്തിയശേഷം 11.4 നും 11.58 നും മദ്ധ്യേ മീനം രാശിയില്‍ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന് വാസുദേവന്‍ ഭ്ട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി മോഹന റാവുവിന്റെയും കാര്‍മ്മികത്വത്തില്‍ കൊടിയേറും.
23 ന് അഞ്ചാം പുറപ്പാട്, 28 ന് ആറാട്ട്, ആറന്മുള പൂരം 26 നും നടക്കും. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉപദേശക സമിതി പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, സെക്രട്ടറി കെ.കെ. രാജന് എന്നിവര്‍ അറിയിച്ചു.
ഉത്സവത്തിന് മുന്നോടിയായി ആചാരപ്രകാരം 3 ദിവസം നീണ്ടുനിന്ന മുറജപം ചെറുകാട്ട് വല്ലഭന് അക്കിത്തിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പൂര്‍ത്തിയായി. ഒന്നാം ഉത്സവമായ ഇന്ന്സംഗീതിക സമ്പ്രദായന്സിന്റെ ഭജന്‍സും, ത്രിക്കരിപ്പൂര് മനോജ് കുമാറിന്റെ പഞ്ചവാദ്യവും നടക്കും. 12 ന് സമൂഹ സദ്യയ്ക്ക് ചലച്ചിത്രതാരം ചിപ്പി ഭദ്രദീപം തെളിയിക്കും. 4 ന് ചേരുന്ന സാംസ്കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കുമ്മനം രാജശേഖരന് മുഖ്യാതിഥിയായിരിക്കും. ചലച്ചത്രനടന് ബൈജു എഴുപുന്ന കലാസന്ധ്യ ഉദ്ഘാടനം ചെയ്യും.മനോജ് മാധവശ്ശേരി അധ്യക്ഷതവഹിക്കും.
പറകൊട്ടിപ്പാട്ടിന് ശേഷം 6.15 ന് അഷ്ടദിക്പാലകര്‍ക്ക് കൊടിയേറ്റ്, നൃത്ത നൃത്യങ്ങള്‍ , സംഗീത സദസ്സ്, ലയരാഗ സുധ എന്നിവയ്ക്ക് ശേഷം രാത്രി 10 ന് ഭക്തി ഗാനമേള.
നാളെ രാവിലെ 7 ന് ശ്രീബലി, 9 ന് ചിലങ്ക ഡാന്‍സ് അക്കാഡമിയുടെ നൃത്ത സംഗീതോത്സവം സംഗീതജ്ഞന് പ്രഫ. താമരക്കാട് ഗോവിന്ദന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 വരെ പഞ്ചരത്ന കീര്‍ത്തനാലാപനം. 10.30 ന് ഉത്സവബലി.12 ന് ഉത്സവബലിദര്‍ശനം. 5 ന് ആധ്യാത്മിക പ്രഭാഷണം സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി. 6.30ന് സംഗീത സദസ്സ്. 21 ന് 9 ന് ഓട്ടന്തുള്ളല്, 2.30 ന് പാഠകം, 4 ന് ആധ്യാത്മിക പ്രഭാഷണം കൊല്ലം ഉഷ എസ്. പിള്ള, 5 ന് കാഴ്ചശ്രീബലി, 6 ന് സേവ. തിരുമുമ്പില്‍ നിറപറ സമര്‍പ്പണം ചലച്ചിത്രസംവിധായകന്‍ മധു ഇറവുംകര. ഇരട്ടതായമ്പക, 8.30 ന് നൃത്ത ശില്പം , 10 ന് ഭക്തിഗാനമേള. 22 ന്9ന് ഓട്ടന്തുള്ളല്, 6 ന് നിറപറ സമര്‍പ്പണം ചലച്ചിത്രനടന്‍ രാജീവ് രങ്കന്. മങ്ങാട്ട് കൊട്ടാരത്തില്‍ തിരുവാഭരണ സ്വീകരണം. 8.30 ന് കുച്ചിപ്പുടി.
അഞ്ചാം പുറപ്പാട് ദിനമായ 23 ന് ഓട്ടന്തുള്ളല്, വൈകിട്ട് 4 ന് പ്രഭാഷണം, 5 ന് കാഴ്ച ശ്രീബലി, 6 ന് നിറപറ സമര്‍പ്പണം ജില്ലാ കലക്ടര്‍ ആര്. ഗിരിജ, അഷ്ടപദി രാത്രി 8.30 ന്നൃത്തസന്ധ്യ, 10.30 ന് ഗരുഢവാഹന എഴുന്നെള്ളിപ്പ്. 12 ന് നാട്യ നടനം. 24 ന് 9 ന് ഓട്ടന്തുള്ളല് , 2.30 ന് പാഠകം, 6 ന് അഷ്ടപദി, 8.30 ന് വില്‍ക്കലാമേള. നൃത്തനാടകം. 25 ന് രാവിലെ 10.30 ന് ചാക്യാര്‍കൂത്ത്, 4 ന് അക്ഷര ശ്ലോകം, രാത്രി 8.30 ന് ആനക്കൊട്ടിലില്‍ സീതാസ്വയംവരം, ദുര്യോധന വധം കഥകളി,എട്ടാം ഉത്സവമായ 26 ന് സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളത്ത്, വൈകിട്ട് 4 ന് ആറന്മുള പൂരത്തില്‍ പഞ്ചാരിമേളം, കുടമാറ്റം, സേവ, വേലകളി, മയൂരനൃത്തം, ട്രിപ്പിള്‍ തായമ്പക, രാത്രി 9.30 ന് പുല്ലാങ്കുഴല്‍ കച്ചേരി, 10.30 ന് നൃത്ത നിശ.
പള്ളിവേട്ട ദിവസമായ 27 ന് ഓട്ടന്തുള്ളല്, പാഠകം, ഗീതാപ്രഭാഷണം, സേവ, രാത്രി 8 ന്ഗാനമേള, 11 ന് പള്ളിവേട്ട് എഴുന്നെള്ളിപ്പ്, 12 ന് പള്ളിവേട്ട തിരിച്ചുവരവ്. ആറാട്ടുദിവസമായ 28 ന് രാവിലെ 11 ന് കൊടിയിറക്ക്. കുറത്തിയാട്ടം, സോപാന സംഗീതം, 12 ന് ബലിക്കല്‍ പുരയില്‍ ദേവദര്‍ശനം, 3 ന് ആധ്യാത്മിക പ്രഭാഷണം, 4 ന് ആറാട്ട് എഴുന്നെള്ളിപ്പ്. 9 ന് മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തില്‍ അന്നദാനം. 8.30 ന് കടവില്‍ ആറാട്ട്. 8.30 ന് സംഗീത വിരുന്ന്, 10. 30 ന് ആറാട്ട് വരവ്, 12.30 ന് വലിയ കാണിക്കയോടെ ഉത്സവം സമാപിക്കും.
ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും വലിയ ആനയായ തൃക്കടവൂര്‍ രാജുവിനെ സ്വര്‍ണ്ണകോലം എഴുന്നെള്ളിപ്പിനായി അനുവദിച്ചിട്ടുണ്ടെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജി. വേണുഗോപാല്‍, പ്രോഗ്രാം കണ്‍വീനര്‍ കെ. ആര്. രവീന്ദ്രന് നായര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: