മാനന്തവാടി: കെ.സി.സി വായ്പയെടുക്കുന്ന കർഷകർക്ക് റുപ്യേ കാർഡ് നൽകാൻ തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തീരുമാനിച്ചു. ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് റുപ്യേ കാർഡ് നൽകുക. ബാങ്കിൽ കെ.സി.സി വായ്പയുള്ള മുഴുവൻ അംഗങ്ങളും ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും രണ്ടു പാസ്പോർട്ട് ഫോട്ടോയും സഹിതം ബാങ്ക് ഓഫീസിലെത്തി അപേക്ഷ നൽകണമെന്ന് സെക്രട്ടറി ടി. വസന്തകൃഷ്ണൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: