പാലക്കാട്: പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് ലഭിച്ചിട്ടുളള നിവേദനങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് കൃത്യമായ രേഖകളുടെ അപര്യാപ്തത തടസമാകുന്നുണ്ടെന്ന് പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്മാന് റിട്ട.ജസ്റ്റിസ് ജി.ശിവരാജന് പറഞ്ഞു.
സാമൂഹിക-സാമ്പത്തിക സര്‍വ്വേയുടെ റിപ്പോര്‍ട്ടും വിവിധ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങളിലുളള പ്രാതിനിധ്യവും സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. കമ്മീഷന് ഇക്കാര്യങ്ങള്‍ അടിയന്തരമായി കൈമാറണമെന്ന് കേരള ഹൈക്കോടതി ഉത്തരവിറക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സമുദായ സംഘടനകളും മുന്‍കൈ എടുക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
നിലവില്‍ 79 കേസുകളാണ് അന്തിമ തീരുമാനത്തിനായി കമ്മീഷന്റെ പരിഗണനയിലുളളത്. പിന്നാക്കവിഭാഗങ്ങള്‍ക്ക് നോണ്‍ക്രീമിലെയര്‍ സര്ട്ടിഫിക്കറ്റ്അനുവദിക്കുമ്പോള് വില്ലേജ് ഓഫീസര്‍മാര്‍ അര്‍ഹരായവര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി നിയമങ്ങള്‍ വ്യക്തമായി പഠിച്ചിരിക്കണമെന്നും ചെയര്മാന് പറഞ്ഞു.
‘പത്തുകുടി വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ സംഘടനാ പ്രതിനിധികളില്‍ നിന്ന്മൊഴിയെടുത്തു. സംവരണം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിതി വിവരകണക്കുകളും കമ്മീഷന് പരിശോധിച്ചു.
പാലക്കാട് ജില്ലയിലെ പപ്പടനിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് സംവരണം വേണമെന്ന ആവശ്യത്തിലും ബന്ധപ്പെട്ടവരില്‍ നിന്ന് കമ്മീഷന് തെളിവെടുപ്പ് നടത്തി.
വടുക സമുദായത്തിലെ വിവിധ വിഭാഗങ്ങളെ ചേര്‍ത്ത് ‘വടുക’ എന്ന് നാമകരണം ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശയില്‍ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍, കിര്‍ത്താഡ്സ് പ്രതിനിധി എന്നിവരില്‍ നിന്നും കമ്മീഷന് തെളിവെടുത്തു.
നരവംശംപഠനം പൂര്‍ത്തിയാക്കി തയ്യാറാക്കിയിട്ടുളള റിപ്പോര്‍ട്ട് കമ്മീഷന് ഉടന്‍ ലഭ്യമാക്കുമെന്നും കിര്‍ത്താഡ്സ് പ്രതിനിധി കമ്മീഷനെ അറിയിച്ചു.
റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കമ്മീഷന് അറിയിച്ചു.
അഡ്വ.വി.എ.ജെറോം,മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി,കലക്ടര്‍ പി.മേരിക്കുട്ടി. എഡിഎം എസ്.വിജയന്, കമ്മീഷന് അഡീഷ്ണല്‍ രജിസ്ട്രാര്‍ എം.സലിം,പിന്നാക്ക വികസനവകുപ്പ് ഡയറക്ടര്‍ വി.എസ്.മുഹമ്മദ് ഇബ്രാഹിം മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: