മണ്ണാര്‍ക്കാട്: സിപിഎമ്മിന്റെ അധീനതയിലുള്ള അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് ആലിങ്ങലില്‍ പ്രവര്‍ത്തിച്ചിരുന്ന വനിതാസഹകരണസംഘം അടച്ചുപൂട്ടി. ഇതോടെ നിക്ഷേപകര്‍ വഴിയാധാരമായി.
1995 ല്‍ മാര്‍ച്ചിലാണ് ഒമ്പതംഗ ഡയറക്ടര്‍മാരടങ്ങിയ ഭരണസമിതി നിലവില്‍വന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംഘം ഊര്‍ദ്ധ്വശ്വാസം വലിക്കാന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍ നിത്യേനയെന്നോണം ഓഫീസിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ പ്രാദേശിക സിപിഎമ്മുകാര്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. എന്നാലിപ്പോള്‍ സംഘം പൂര്‍ണമായി പൂട്ടിയതോടെ സാധാരണക്കാരയ കച്ചവടക്കാരും മറ്റും കബളിപ്പിക്കപ്പെട്ടു. ഇവരില്‍ നിന്നാണ് പരമാവധി നിക്ഷേപം സ്വീകരിച്ചത്.
അലനല്ലൂരും പരിസരവും മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍, വെട്ടത്തൂര്‍, അരക്കുപറമ്പ് എന്നിവിടങ്ങളിലും നിത്യേന പിരിവ് നടത്തിയിരുന്നു.
സംഘത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിട്ടും വിവരം നിക്ഷേപകരെ അറിയിക്കുകയോ,അവര്‍ക്ക് പണം തിരിച്ചുനല്‍കുന്നതിനുള്ള നടപടിയോ ഭരണസമിതി കൈകൊണ്ടിരുന്നില്ല.
ഒരു ലക്ഷം രൂപ വരെ നിക്ഷേപിച്ചവരും ഇവിടെയുണ്ട്. സൊസൈറ്റി അടച്ചുപൂട്ടിയതിനെതിരെ നിക്ഷേപകര്‍ മണ്ണാര്‍ക്കാട് അസി. രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍, സഹകരണമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ നിവേദനം നല്‍കിയിട്ടുണ്ട്.
ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനും രൂപം നല്കാന് തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: