Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമകൃഷ്ണ ദേവന്‍ പറഞ്ഞ കഥകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 07:28 pm IST
in Samskriti

നിവേദ്യം

പരമഭക്തനായ രാധാരാമന്‍ നിത്യവും കുടുംബദേവതയ്‌ക്ക് നിഷ്ഠയോടെയുള്ള പൂജകള്‍ക്കൊപ്പം നിവേദ്യ സമര്‍പ്പണം നടത്തിയിരുന്നു. രാധാരാമന് ഒരിക്കല്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് ദൂരഗ്രാമത്തിലേക്ക് യാത്രചെയ്യേണ്ടിവന്നു. ആചാരാനുഷ്ഠാനങ്ങള്‍ തെറ്റിക്കാന്‍ ആഗ്രഹിക്കാത്ത രാധാരാമന്‍ നിവേദ്യ സമര്‍പ്പണം നടത്താന്‍ മകനെ നിയോഗിച്ചു.

പിതാവിന്റെ നിഷ്ഠകണ്ട് വളര്‍ന്ന മകന് തനിക്ക് ലഭിച്ച ദൗത്യം സസന്തോഷം ഏറ്റെടുത്തു. കുളിച്ച് ശുദ്ധമായി പിതാവ് നിത്യം പൂജചെയ്യുന്ന വിഷ്ണു പ്രതിമക്ക് മുന്നില്‍ പൂക്കള്‍ക്കൊപ്പം നിവേദ്യം അര്‍പ്പിച്ച് പ്രാര്‍ത്ഥനയോടെ ഇരുന്ന മകന്‍ നിവേദ്യം കഴിക്കാന്‍ ഭഗവാന്‍ എത്തുന്നത് കാത്തിരുന്നു.

പ്രതിമ മൗനത്തോടെ ഇരുന്നത് അവനെ ആശങ്കയിലാഴ്‌ത്തി. വീണ്ടും തൊഴുകൈയോടെ, ക്ഷമയോടെ അവന്‍ കാത്തിരുന്നു. ദീര്‍ഘനേരം കഴിഞ്ഞും ഭഗവാന്‍ എത്താത്തത് അവനെ ദുഖിപ്പിച്ചു. എന്നാലും ദൃഢവിശ്വാസത്തോടെ ഭഗവാന്‍ നിവേദ്യം കഴിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പീഠത്തില്‍നിന്ന് ഭഗവാന്‍ ഇറങ്ങിവന്ന് തനിക്കൊപ്പം ഇരുന്ന് നിവേദ്യം കഴിക്കണേ എന്ന് ഉറച്ച വിശ്വാസത്തോടെ അവന്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു.

‘ഭഗവാന് നിവേദ്യം അര്‍പ്പിക്കാന്‍ പിതാവ് എന്നെ ചുമതലപ്പെടുത്തി. നീ എന്തേ എന്റെ കൈയില്‍നിന്ന് നിവേദ്യം സ്വീകരിക്കാത്തത്; അവന്‍ ചോദിച്ചു.

ഭഗവാനേ നേരം ഏറെ വൈകിയിരിക്കുന്നു. എനിക്ക് ഇനിയും കാത്തിരിക്കാനാകില്ല. വന്ന് നിവേദ്യം കഴിക്കണേ എന്ന് കരഞ്ഞ് പ്രാര്‍ത്ഥിച്ച ബാലന് മുന്നില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ ഈശ്വരനായില്ല. പീഠത്തില്‍നിന്ന് ഇറങ്ങിയ ഭഗവാന്‍ ബാലനൊപ്പം ഇരുന്ന് നിവേദ്യം കഴിച്ചു.

പൂജ പൂര്‍ത്തിയാക്കിയ സന്തോഷത്തോടെ ഇറങ്ങി വന്ന ബാലനോട് ബന്ധുക്കള്‍ നിവേദ്യം ആവശ്യപ്പെട്ടു. ഭഗവാന്‍ നിവേദ്യം കഴിച്ചുവെന്ന ബാലന്റെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ തേടിയെത്തിയ ബന്ധുക്കള്‍ അദ്ഭുതപ്പെട്ടു. ഭഗവാന്‍ കുട്ടി അര്‍പ്പിച്ച നിവേദ്യം പൂര്‍ണമായും കഴിച്ചിരുന്നു.

കൂട്ടിനെത്തുന്ന ജ്യേഷ്ഠന്‍

ബംഗാളിലെ വിദൂരഗ്രാമത്തിലെ കൊച്ചുവീട്ടില്‍ മാധവ് എന്ന ബാലനും അമ്മയും താമസിച്ചിരുന്നു. ശാന്തമായി ഒഴുകുന്ന ഭഗീരഥിയും അശ്വത്ഥവൃക്ഷത്തിന്മേല്‍ അഭയം പ്രാപിക്കുന്ന പക്ഷികളും മാധവന് സന്തുഷ്ടി നല്‍കിയെങ്കിലും ഘോരവനത്തിന്റെ സമീപപ്രദേശത്തെ വാസം അവര്‍ക്ക് ദുഷ്‌കരമായിരുന്നു. കടത്തുവഞ്ചിക്കാരന്റെ നാടന്‍ പാട്ടിന്റെ ധ്വനിയും അമ്മയുടെ സാമീപ്യവും ഉണ്ടെങ്കിലും വനത്തിന്റെ നിഗൂഢത രാത്രികാലങ്ങളില്‍ മാധവന്റെ ഉറക്കം കെടുത്തി.

എന്നാല്‍ പഠിക്കാനുള്ള ആഗ്രഹം മാധവനെ കാട്ടുവഴി കടന്നുള്ള അയല്‍ഗ്രാമത്തിലെ വിദ്യാലയത്തിലെത്തിച്ചു. വനത്തിന്റെ നിഗൂഢതയെക്കുറിച്ച് മുതിര്‍ന്നവര്‍ പറഞ്ഞുകേട്ട ഭയപ്പെടുത്തുന്ന കഥകളും വന്യമൃഗങ്ങളുടെ ശബ്ദവും കൊടും കാട്ടിലൂടെയുള്ള യാത്രയും അവനെ നിത്യവും ഭയപ്പെടുത്തി. ഒരു നാള്‍ തന്റെ ഭീതിയെക്കുറിച്ച് അവന്‍ അമ്മയോട് പറഞ്ഞു.

‘നീ എന്തിന് ഭയപ്പെടണം. മധുസൂദനനെ വിളിക്കൂ’ എന്ന മകന് ധൈര്യവും ആത്മവിശ്വാസം പകരാനുള്ള അമ്മയുടെ മറുപടി അവനെ അദ്ഭുതപ്പെടുത്തി.

‘അമ്മേ ആരാണ് മധുസൂദനന്‍’ അവന്‍ ചോദിച്ചു. മധുസൂദനന്‍ നിന്റെ ജ്യേഷ്ഠസഹോദരനാണെന്ന മറുപടി നല്‍കി അമ്മ അവന്റെ സംശയനിവൃത്തി വരുത്തി.

നാളിതുവരെ കേട്ടില്ലാത്ത സഹോദരന്‍ തന്റെ രക്ഷക്കെത്തുമെന്ന് അവന്റെ നിഷ്‌കളങ്ക മനസ്സ് ഉറച്ച് വിശ്വസിച്ചു.

അടുത്ത ദിവസം കാട്ടിലൂടെയുള്ള പതിവു യാത്രക്കിടെ ഭയന്ന മാധവന്‍ രക്ഷക്കായി സഹോദരനായ മധുസൂദനനെ വിളിച്ചു. ‘സഹോദരാ, നീ എവിടെയാണ്? വരൂ, എനിക്ക് പേടിയാകുന്നു’ എന്ന് ഉറക്കെ കരഞ്ഞ മാധവന്റെ മുന്നില്‍ വരാതിരിക്കാന്‍ ‘മധുസൂദനന്’ കഴിഞ്ഞില്ല.

‘ഇതാ ഞാന്‍ നിന്റെ അരികിലെത്തിയിരിക്കുന്നു. നീ എന്തിന് ഭയക്കണം’. മാധവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട സാക്ഷാല്‍ ഭഗവാന്‍ അവനെ വിശ്വസിപ്പിച്ചു. മാധവനെ കാട്ടുവഴി കടത്തിവിട്ട ഭഗവാന്‍ മാധവന് നീ എപ്പോള്‍ വിളിച്ചാലും ഞാന്‍ നിന്റെ അടുത്തെത്തുമെന്ന ഉറപ്പും നല്‍കി. തന്റെ മുന്നില്‍നിന്നു മറഞ്ഞ സഹോദരനെ ഓര്‍ത്ത് അവന്‍ വിദ്യാലയത്തിലേക്ക് തിടുക്കത്തില്‍ നടന്നു. ഇനി നാളെ അവന്റെ മനസ്സ് മന്ത്രിച്ചു.  അഭംഗുരമായ ഭക്തി എല്ലാ വൈതരണിയും കടക്കാന്‍ സഹായിക്കുന്നതിനൊപ്പം ഭക്തരെ നിര്‍ഭീകരുമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പുതിയ വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.