വാഴയൂര്‍: കാരാടിലെ ബിജെപി ഓഫീസ് രാത്രിയുടെ മറവില്‍ അടിച്ച് തകര്‍ത്തതിനെതിരെ വ്യാപക പ്രതിഷേധം. സാമൂഹ്യദ്രോഹികള്‍ കൊടിമരം വെല്‍ഡിംഗ് മെഷീന് ഉപയോഗിച്ച് മുറിക്കുകയും ചെയിതിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ ജാഥ നടത്തി. ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി സജീഷ് പുളിക്കല്‍, കാര്‍ഷക മോര്‍ച്ച കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് കെ.സി.നാരായണന്‍കുട്ടി, വാഴയൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുരേഷ് പാറമ്മല്‍ എന്നിവര്‍ പങ്കെടുത്തു.
സംഭവത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: