ലക്കാട്: ലക്ഷകണക്കിനാളുകള്‍ക്ക് കുടിവെള്ളം ലഭിക്കാതെ ദുരിതമനുഭവിക്കുമ്പോള്‍ മലമ്പുഴയിലെ വെള്ളം ഇരുമുന്നണികളും സ്വകാര്യ മദ്യകമ്പനികള്‍ക്ക് വര്‍ഷങ്ങളായി നല്‍കുന്നതിനെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ സെക്രട്ടറി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍വെള്ളമാണ് ഇവര്‍ ഡാമില്‍നിന്നും എടുക്കുന്നത്. നഗരത്തിലും ഏഴുപഞ്ചായത്തുകളിലും റേഷന്‍ രീതിയില്‍ വെള്ളം നല്കുമ്പോള് മദ്യകമ്പനികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ശുദ്ധീകരിച്ച വെള്ളം നല്കുന്നതെന്ന്അദ്ദേഹം ആരോപിച്ചു.
കേരളമൊട്ടാകെ കടുത്തവരള്‍ച്ച നേരിടുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വകാര്യമദ്യകമ്പിനികള്ക്ക് യഥേഷ്ടം ജലം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായാണ് പാലക്കാട് ജലഭവനിലേക്ക് യുവമോര്‍ച്ച മാര്‍ച്ചു നടത്തിയത്.
ജില്ലാ പ്രസിഡണ്ട് ഇ.പി.നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച നേതാക്കളായഎസ്.അരുണ്‍കുമാര്‍,മണികണ്ഠന്,ബിദിന്‍,സജു, അനീഷ്മുരുകന്,ജ്ഞാനകുമാര്‍, പ്രശാന്ത്,അജി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: