അഞ്ചല്‍: അഞ്ചല്‍ പട്ടണത്തിലെ ഹൈമാസ്റ്റ്‌ലൈറ്റ് കത്താത്തതില്‍ ബിജെപി അഞ്ചല്‍ പഞ്ചായത്ത് സമിതി റാന്തല്‍ കൊളുത്തി പ്രധിഷേധിച്ചു.
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് കത്താതെയായിട്ട് മാസങ്ങളായി. അറ്റകുറ്റപ്പണി നടത്തുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിടയിലാണ് ബിജെപി നേതൃത്വം ഹൈമാസ്റ്റ് ലൈറ്റില്‍ റാന്തല്‍ കൊളുത്തി പ്രതിഷേധിച്ചത്. ഗ്രാമപ്പഞ്ചായത്തംഗം മണിക്കുട്ടന്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ഉമേഷ് ബാബു, പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്‍.വേണുഗോപാല്‍, ബേബീ കളീക്കല്‍, രജനീഷ് ബാബു, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















