പാലാ: കാര്‍ഷികവൃത്തി ഒരു സംസ്‌കാരമാണെന്നും പൈതൃക നന്മകള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ കൃഷി സംരക്ഷിക്കാന്‍ കഴിയൂവെന്നും മണര്‍കാട് സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.പുന്നന്‍കുര്യന്‍ അഭിപ്രായപ്പെട്ടു.
മീനച്ചില്‍ ഹിന്ദുമഹാസംഗമത്തോടനുബന്ധിച്ച് നടന്ന കാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷി ആദായത്തിനുവേണ്ടി മാത്രമല്ല ആധുനിക നന്മകളെ ഉള്‍ക്കൊള്ളുന്നതിനും സമ്പന്നമായ കൃഷിയിടങ്ങള്‍ തിരിച്ചുവരണമെന്നും പ്രൊഫ.പുന്‍കുര്യന്‍ പറഞ്ഞു. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.ബി.ഇംബികാദേവി മുഖ്യപ്രഭാഷണം നടത്തി.
മോഹനചന്ദ്രന്‍, മുരളീമോഹന വര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് നടന്ന സംത്സംഗ സമ്മേളനം അഡ്വ.എസ്.ജയസൂര്യന്‍ ഉദ്ഘാടനം ചെയ്തു.
ഡോ.എന്‍.ഗോപാലകൃഷ് മുഖ്യപ്രഭാഷണം നടത്തി. പ്രമേഹമുക്ത ഭാരതം യോഗ പഠനക്ലാസ്, ഉപനിഷത്ത് പഠനക്ലാസ്, ഇല്ലത്തപ്പന്‍കാവ് ജാനര്‍ദ്ദനന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സര്‍വ്വൈശൈ്വര്യപൂജ എന്നിവയും നടന്നു. ഇന്ന് രാവിലെ 6ന് യോഗപഠനക്ലാസ്.
7ന് ഉപനിഷത്ത് പഠനക്ലാസ് ഉച്ചകഴിഞ്ഞ് 2ന് ആദ്ധ്യാത്മിക സദസ്സ,് വൈകിട്ട് 6.45ന് സത്സംഗ സമ്മേളനം ഉദ്ഘാടനം യോഗക്ഷേമ സഭാദ്ധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, പ്രഭാഷണം സ്വാമി ഉദിത് ചൈതന്യ, വേണു വണ്ടാനത്ത് അദ്ധ്യക്ഷത വഹിക്കും.
















