തൊടുപുഴ: പട്ടയംകവലയിലെ അനധികൃത നിര്‍മ്മാണവും പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. റോഡില്‍ നിന്നും നിശ്ചിത ദൂരം വിട്ട് മാത്രം നിര്‍മ്മാണം പാടൂ എന്ന നിയമം നിലനില്‍ക്കെയാണ് ഇവിടെ കടകളുടെ മുന്‍വശം ചാര്‍ത്ത് പോലെ നിര്‍മ്മിച്ച് തടസ്സമുണ്ടാക്കിയിരിക്കുന്നത്. ഓട്ടോ സ്ന്റാന്റിന് എതിര്‍വശത്തായുള്ള നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് അനധികൃത നിര്‍മ്മാണം നടത്തിരിക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പ് ഇവ പൊളിച്ച് നീക്കിയിരുന്നെങ്കിലും ദിവസങ്ങള്‍ക്കകം വീണ്ടും പുനര്‍നിര്‍മ്മിക്കുകയായിരുന്നു. ഇടത്-വലത് പാര്‍ട്ടികളുടെ ഒത്താശയോടെയാണ് ഇത്ര ധൈരമായി കയ്യേറ്റം നടത്തിയിരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ആളുകളെ ആകര്‍ഷിക്കുന്നതിനും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുമാണ് ഇത്തരത്തില്‍ കയ്യേറിയ സ്ഥലങ്ങള്‍ ഉപയോഗിക്കുന്നത്. ഇരുവശത്തുമുള്ള അനിയന്ത്രിത വാഹനപാര്‍ക്കിങും കവലയെ കുരുക്കിലാക്കുകയാണ്. തൊടുപുഴ- ഉടുമ്പന്നൂര്‍ റോഡ് കടന്ന് പോകുന്ന ഈ വഴിയില്‍ തിരക്ക് ഏറിവരിമ്പോഴാണ് ഇത്തരത്തിലുള്ള കെട്ടിടനിര്‍മ്മാണവും യഥേഷ്ടം നടക്കുന്നത്.പ്രദേശത്ത് വയല്‍ നികത്തലും വ്യാപകമായി നടക്കുന്നുണ്ട്.
















