Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മൂന്ന്പഞ്ചായത്തുകളില്‍ ഭരണസ്തംഭനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 01:42 pm IST
in Kollam

ഹരികുമാര്‍ മനക്കര

കുന്നത്തൂര്‍: സിപിഎം-സിപിഐ തര്‍ക്കത്തെ തുടര്‍ന്ന് കുന്നത്തൂരിലെ ഇടതു ഭരണത്തിലുള്ള പഞ്ചായത്തുകള്‍ സ്തംഭനത്തിലേക്ക് നീങ്ങുന്നു. കുന്നത്തൂര്‍, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളാണ് ഭരണസ്തംഭനത്തില്‍ എത്തിയിരിക്കുന്നത്. കുന്നത്തൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സംവിധാനവും തകര്‍ന്നിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ എല്‍ഡിഎഫില്‍ രൂപം കൊണ്ട അഭിപ്രായ ഭിന്നതകളാണ് ഇപ്പോള്‍ പാരമ്യതയില്‍ എത്തിയിട്ടുള്ളത്. സിപിഐയുടെ പ്രതിഷേധത്തെ അവഗണിച്ചാണ് കോവൂര്‍ കുഞ്ഞുമോനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. ഒരു ഘട്ടത്തില്‍ സിപിഐ പ്രചാരണപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുക പോലുമുണ്ടായി. പഞ്ചായത്ത് ഭരണസമിതികളിലും തര്‍ക്കമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

കുന്നത്തൂര്‍ പഞ്ചായത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥികളെ മര്‍ദ്ദിച്ച ആളെ പ്രസിഡന്റ് ആക്കാനുള്ള സിപിഎം നീക്കം സിപിഐ തകര്‍ത്തിരുന്നു. ഇതിനെതുടര്‍ന്ന് പ്രസിഡന്റ് പദവി കോണ്‍ഗ്രസിന് ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിനും ആയതോടെ ഭരണപരമായ കാര്യങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തത് വികസനത്തെ പിന്നോട്ടടിക്കുകയാണ്. ശൂരനാട് തെക്ക് പഞ്ചായത്തിലാകട്ടെ സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റിനെ ഭരിക്കാന്‍ സിപിഎം അനുവദിക്കുന്നില്ല എന്നതാണ് പ്രശ്‌നം. പഞ്ചായത്തിലെ താല്‍ക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തുടര്‍ന്ന് സിപിഎം-സിപിഐ പോരിലേക്ക് നീങ്ങിയത്. ഇത്തരം നിയമനങ്ങള്‍ പൂര്‍ണമായും രാഷ്‌ട്രീയവത്ക്കരിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചത്. നിയമനങ്ങള്‍ക്കായി സിപിഎം നല്‍കിയ പ്രവര്‍ത്തകരുടെ ലിസ്റ്റ് പ്രസിഡന്റ് അംഗീകരിക്കാത്തത് തര്‍ക്കം രൂക്ഷമാക്കുകയും ഭരണസമിതി യോഗത്തില്‍ നിന്നും സിപിഎം അംഗങ്ങള്‍ ഇറങ്ങിപോകാനും ഇടയായി. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് പ്രസിഡന്റിനെ പുറത്താക്കാനുള്ള അണിയറ നീക്കങ്ങളും സിപിഎം നടത്തുന്നതായാണ് സൂചന.

മൈനാഗപ്പള്ളിയില്‍ സിപിഐ അംഗങ്ങള്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തി. രാജി ഭീഷണി മുഴക്കിയ മൂന്ന് സിപിഐ അംഗങ്ങള്‍ പഞ്ചായത്ത് ഭരണത്തിലെ കൊള്ളരുതായ്‌മകള്‍ക്ക് കൂട്ട് നില്‍ക്കാനാവില്ലെന്ന് പരസ്യമായി പറഞ്ഞു. ഇവരുടെ രാജിനീക്കത്തിന് സിപിഐ നേതൃത്വത്തിന്റെ പിന്തുണയും ഉണ്ടെന്നാണ് വിവരം.

ഇത്തരത്തില്‍ എല്‍ഡിഎഫ് ഭരണത്തിന്‍ കീഴിലുള്ള പഞ്ചായത്തുകളില്‍ തര്‍ക്കങ്ങള്‍ മൂലം ക്ഷേമപ്രവര്‍ത്തനങ്ങളും വികസനങ്ങളും മുരടിച്ചിരിക്കുകയാണ്. ക്ഷേമപദ്ധതികളില്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതും രാഷ്‌ട്രീയവത്ക്കരിക്കുന്നതും മൂലം അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുകയാണ്. അധികാരതര്‍ക്കങ്ങള്‍ മൂലം കേന്ദ്രപദ്ധതികളും പഞ്ചായത്തുകള്‍ക്ക് നഷ്ടപ്പെട്ടേക്കും. അതേസമയം പ്രദേശത്ത് സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎമ്മുകാരുടെ ആക്രമണവും പതിവായിട്ടുണ്ട്. സിപിഐ ഈ സംഭവം സംസ്ഥാനനേതൃത്വത്തെ ധരിപ്പിച്ചിട്ടുമുണ്ട്. സിപിഐ-സിപിഎം നേതാക്കള്‍ പരസ്യവേദികളില്‍ പരസ്പരം പഴിചാരല്‍ നടത്തുന്നുണ്ട്. കുന്നത്തൂരില്‍ സിപിഐക്ക് ചെറിയ സ്വാധീനമുള്ള പ്രദേശമാണ്.

സിപിഎമ്മുകാര്‍ പറയുന്നത് കേട്ട് ഭരണം നടത്താനാകില്ലെന്ന നിലപാടിലാണ് സിപിഐയില്‍ നിന്നുള്ള ജനപ്രതിനിധികള്‍. മൂന്ന് പഞ്ചായത്തുകളിലും സിപിഎമ്മിന്റെ അടിമകളല്ല തങ്ങളെന്ന് തെളിയിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.