വാഷിങ്ടണ്‍: തന്റെ യജമാനന്റെ ജീവന് രക്ഷിക്കാനായി അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരുദിവസം മുഴുവനും കിടന്ന് ഒരു നായ താരമായിരിക്കുന്നു. മഞ്ഞില്‍ പുതഞ്ഞുപോയ തന്റെ യജമാനന്റെ ശരീരത്തിലെ ചൂട് നഷ്ടമാകാതിരിക്കാനാണ് ഇവന് ഇങ്ങനെ ചെയ്തത്.
ബോബ്(64) എന്നയാളാണ് നായയുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെ നടന്നത്. പുതുവത്സരരാവില്‍ വിറക് ശേഖരിക്കാന്‍ മിഷിഗണിലെ പെറ്റോസ്കിയിലെ ഫാം ഹൗസിലേക്ക് തനിയെ പോയതാണ് ഇയാളെ അപകടത്തിലേക്ക് തളളി വിട്ടത്. ഇയാളോടൊപ്പം അഞ്ച് വയസുകാരനായ കെല്‍സി എന്ന നായയും ഉണ്ടായിരുന്നു. വീടിന് പുറത്തിറങ്ങി വിറകിനായി അല്‍പ്പം നടക്കാന്‍ തീരുമാനിച്ച ബോബ് റോഡില്‍ നിറഞ്ഞ് കിടന്ന മഞ്ഞില്‍ വഴുതി വീഴുകയായിരുന്നു. തനിയ്ക്ക് അനങ്ങാനായില്ലെന്നും ഇയാള്‍ വ്യക്തമാക്കുന്നു. ഒന്ന് ഞരങ്ങാന്‍ മാത്രമേ കഴിഞ്ഞുളളൂ. തന്റെ ഞരക്കം അയല്പക്കത്തേക്ക് എത്തുമായിരുന്നില്ല. എന്നാല്‍ ഇത് കേട്ട കെല്‍സി ഓടിയെത്തി. സമയം രാത്രി പത്തര ആയിരുന്നു.
പുലര്‍ച്ചെ ആയപ്പോഴേക്കും ശബ്ദം ഏതാണ്ട് ഇല്ലാതായി. സഹായത്തിനായി അല്‍പ്പം പോലും ഒച്ച വയ്ക്കാന്‍ ആകുമായിരുന്നില്ല. എന്നാല്‍ കെല്‍സി നിര്‍ത്താതെ കുരയ്ക്കാന്‍ തുങ്ങി. ഇരുപത് മണിക്കൂറിന് ശേഷവും താന്‍ തളര്‍ന്ന് കിടക്കേണ്ടി വന്നു. ചൂട് വളരെ കുറഞ്ഞു. എന്നാല്‍ കെല്‍സി തന്നിലേക്ക് ചൂട് പകര്‍ന്ന് കൊണ്ടിരുന്നു. തന്റെ മുഖത്തും കയ്യിലും മാറി മാറി നക്കിക്കൊണ്ടിരുന്നു. ഒപ്പം തന്നെ ഉണര്‍ത്താനും ശ്രമിച്ചു. പിന്നീട് അവള് സഹായത്തിനായി കുരച്ചു കൊണ്ടുമിരുന്നു.
പത്തൊമ്പത് മണിക്കൂറിന് ശേഷം പൂര്‍ണമായും ബോധം നഷ്ടമായി. ഇവള് നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ട് അയല്‍വാസിയായ റിക് വന്ന് നോക്കി തന്നെ കണ്ടെത്തി. അയാള്‍ തന്നെ രക്ഷിക്കാന്‍ അവള് അനുവദിക്കുകയും ചെയ്തു. പുതുവര്‍ഷദിനത്തില്‍ വൈകിട്ട് ആറരയോടെയാണ് റിക് തന്നെ കണ്ടെത്തിയത്. പിന്നീട് മകളും എത്തി ആശുപത്രിയിലാക്കി. ഇപ്പോള്‍ ഇദ്ദേഹം ജീവനോടെ ഇരിക്കുന്നതിന് കാരണം കെല്‍സി എന്ന ഈ നായയാണെന്ന് ഡോക്ടറും സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: