കോട്ടയം: വാഗമണ്‍ കുരിശുമല ആശ്രമസ്ഥാപകന്‍ ഫാ.ഫ്രാന്‍സീസ് ആചാര്യയുടെ 15-ാമത് അനുസ്മരണ സമ്മേളനം അദ്വൈതാശ്രമം സെക്രട്ടറി ധര്‍മ്മചൈതന്യ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. മാനവികം സോഷ്യല്‍ സര്‍വ്വീസ് സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അയര്‍ക്കുന്നം രാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. നാലാഞ്ചിറ മേജര്‍ സെമിനാരി ഡയറക്ടറും ഫ്രാന്‍സീസ് ആചാര്യയുടെ ശിഷ്യനുമായ ഫാദര്‍ തോമസ് കുളങ്ങര അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ പ്രവര്‍ത്തന മേഖലകളില്‍ പ്രതിഭകളായ ഡോ.എംആര്‍.ഗോപാലകൃഷ്ണന്‍, റോയി തോമസ്, വിനോദ് ചമ്പക്കര, ഡോ.പി.എസ്.മനോജ്കുമാര്‍, നാരായണ ചാക്യാര്‍, ജോയി ജോര്‍ജ്ജ്, പി.ജി.കൃഷ്ണന്‍കുട്ടിനായര്‍ എന്നിവരെ ധര്‍മ്മ ചൈതന്യ സ്വാമികള്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
ചിത്രരചനാ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഫാ. തോമസ് കുളങ്ങര വിതരണം ചെയ്തു. ചികിത്സാ സഹായം ജോസ് ഫിലിപ്പ് വിതരണം ചെയ്തു. വിദ്യാഭ്യാസ സഹായം എം.എന്‍.നാരായണന്‍ നായര്‍ വിതരണം ചെയ്തു. അജി.കെ.ജോസ്, പി.ജി.ഗോപാലകൃഷ്ണന്‍, എം.എസ്.സാബു, കെ.എസ്.മാത്യു, റെജി പൊടിപാറ, സാല്‍വിന്‍ കൊടിയന്ത്ര, രജ്ഞിതാ വാദ്ധ്യാര്‍, ജോണ്‍ കിളിരൂര്‍, ജോസഫ് കട്ടക്കയം എന്നിവര്‍ പ്രസംഗിച്ചു.
















