കല്‍പ്പറ്റ: ജില്ലാ ബാങ്കിംഗ് അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഘട്ടത്തില്‍ ബാങ്ക് ജീവനക്കാരുടെ പ്രവര്‍ത്തനവും പൊതുജനങ്ങളോടുള്ള സമീപനവും അഭിനന്ദനാര്‍ഹമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നബാര്‍ഡ് തയ്യാറാക്കിയ 2017-18 വര്‍ഷത്തെ പൊട്ടന്‍ഷ്യല്‍ ലിക്കഡ് ക്രെഡിറ്റ് പ്ലാന്‍ കനറാബാങ്ക് ഡിവിഷണല്‍ മാനേജര്‍ ബി.നാരായണന് നല്കി ജില്ലാ കലക്ടര്‍ ബി.എസ്.തിരുമേനി പ്രകാശനം ചെയ്തു. ഡിജിറ്റല്‍ ബാങ്കിംഗ് പരിജ്ഞാനം ഭൂരിഭാഗം ജനങ്ങളിലേക്ക് എത്തിച്ച് ജില്ലയെ ഡിജിറ്റല്‍ ജില്ലയാക്കി മാറ്റാന്‍ ബാങ്ക് – ബാങ്കിതര വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തികണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അസ്മത്ത്, നബാര്‍ഡ് അസി.ജനറല്‍ മാനേജര്‍ എം.എസ്. സജികുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ എം.എ. ശ്യാമള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: