മാനന്തവാടി : മരണത്തിൽ അനുശോചിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരത്തിൽ മൗനജാഥയും യോഗവും നടത്തുന്നത് തടസ്സപ്പെടുത്തിയ എസ്.ഐയുടെ നടപടി വിവാദമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയുടെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് മാനന്തവാടി എസ്.ഐ സന്തോഷിന്റെ. മനുഷ്യത്വരഹിതമായ പെരുമാറ്റം. ജില്ലാ പ്രെബേഷൻ ഓഫീസറായിരുന്ന കെ.സുരേഷിന്റെ സംസ്ക്കാര ചടങ്ങ് കഴിഞ്ഞ് മാനന്തവാടി തലശ്ശേരി റോഡിൽ എത്തിയവർ സോളിഡാരിറ്റി ലൈബ്രറിയുടെ ആഭ്യ മുഖ്യത്തിലുള്ള അനുശോചന പരിപാടിക്കായി ബാഡ്ജും കറുത്ത കൊടിയുമായി നിൽക്കുകയും ജാഥ ആരംഭിക്കുന്നതിന് തൊട്ടു മുന്നോടിയായി എത്തിയ എസ്.ഐ. അസഭ്യവർഷം ചൊരിയുകയും പരിപാടിയിൽ പങ്കെടുക്കുന്നവരുടെ വീഡിയോ മൊബൈലിൽ ചിത്രീകരിക്കുകയും ആട്ടി ഓടിക്കുകയും ചെയ്തു. കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു.ഇതിനെ നാട്ടുകാർ എതിർത്തതോടെ എസ്.ഐ. പിൻവാങ്ങുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ജാഥ ഉപേക്ഷിച്ച് സോളിഡാരിറ്റി ലൈബ്രറിയിൽ അനുശോചന യോഗം നടത്തി പിരിഞ്ഞ് പോവുകയായിരുന്നു. എടവണ്ണയിൽ ഭരണകക്ഷി നേതാവിനെ മർദ്ദിച്ചതിനെ തുടർന്ന് ശിക്ഷാ നടപടികളുടെ ഭാഗമായാണ് ഇയാളെ മാനന്തവാടിയിലേക്ക് മാറ്റിയത്.എസ്.ഐ.യുടെ നടപടിക്കെതിരെ മുഖ്യമന്ത്രി, ഡി.ജി.പി.ഉൾപ്പെടെയുള്ള ഉന്നതർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: