മോഹന്‍ലാലിനെ നായകനാക്കി എംടിയുടെ രണ്ടാമൂഴം സിനിമയാകുമ്പോള്‍ ആരായിരിക്കും അതില്‍ ദ്രൗപദിയെ അവതരിപ്പിക്കുകയെന്നതാണ് സിനിമാപ്രേമികളുടെ ആകാംക്ഷ. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കി നിര്‍മ്മിക്കാനൊരുങ്ങുന്ന രണ്ടാമൂഴത്തില്‍ ദ്രൗപദിയാവാന് സാധ്യത കല്പിക്കുന്നത് രണ്ടുപേര്‍ക്കാണ്.
മഞ്ജു വാര്യരുടേയും ഐശ്വര്യ റായിയുടേയും പേരുകളാണ് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്. രണ്ടാമൂഴത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ് ദ്രൗപദി. ഭീമനുണ്ടാകുന്ന ആന്തരിക സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മമ്മൂട്ടി, അമിതാഭ് ബച്ചന് തുടങ്ങിയവരേയും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്താനുള്ള അണിയറ നീക്കവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: