Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പട്ടികജാതി യുവാവിന്റെ മരണം: പുനരന്വേഷണത്തിന് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 02:48 pm IST
in Kozhikode

കോഴിക്കോട്: ഓമശ്ശേരി വേനപ്പാറ സ്വദേശിയായ പട്ടിക ജാതി യുവാവിനെ അയല്‍വാസിയുടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ സംസ്ഥാന എസ്‌സി, എസ്ടി കമ്മീഷന്‍ ഉത്തരവിട്ടു. കായലുംപാറ നാലുസെന്റ് കോളനിയിലെ മിഥുന്‍ മരിച്ച സംഭവത്തിലാണ് പുനരന്വേഷണം നടത്താന്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി.എന്‍. വിജയ്‌കുമാര്‍ റൂറില്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയത്. മാനന്തവാടിയിലെ ആദിവാസി യുവതിയുടെ മൂന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തിലും നിലമ്പൂരില്‍ ബധിരനും മൂകനുമായ ആദിവാസി യുവാവിനെ തൊഴുത്തില്‍ കെട്ടിയിട്ടു പീഡിപ്പിച്ചുവെന്ന പരാതിയിലും കേസെടുത്ത് അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടു.

ഓമശ്ശേരി വേനപ്പാറ കായലുംപാറ നാലു സെന്റ് കോളനിയിലെ മിഥുന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് രവീന്ദ്രന്‍ നല്‍കിയ പരാതിയിലാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. 2015 മേയ് 29നാണ് കേസിനാസ്പദമായ സംഭവം. രാവിലെ എട്ടുമണിയോടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് സമീപത്തെ വീട്ടിലേക്ക് പോയ മിഥുന്‍ അരമണിക്കൂറിനകം തൂങ്ങിമരിച്ചുവെന്നാണ് വിവരം ലഭിച്ചത്. വീട്ടുകാര്‍ എത്തിയപ്പോള്‍ മിഥുന്‍ മരിച്ച നിലയില്‍ കട്ടിലിനു താഴെ കിടക്കുകയായിരുന്നുവെന്നും തൂങ്ങി മരിച്ച നിലയില്‍ ആരും കണ്ടിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. തന്റെ പരാതി പരിഗണിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും തന്നെ പ്രതിയാക്കുന്ന രീതിയിലാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നും രവീന്ദ്രന്‍ കമ്മീഷനുമുമ്പാകെ ബോധിപ്പിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ കമ്മീഷന്‍ റൂറല്‍ എസ് പിക്ക് നിര്‍ദ്ദേശം നല്‍കിയത്.

വയനാട് മാനന്തവാടി വാളാട് എടത്തന കോളനിയിലെ കൃഷ്ണന്റെ ഭാര്യ അനിതയുടെ മൂന്നു നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുഷമ, അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അഖില്‍ ആര്‍ നമ്പ്യാര്‍, ഹെഡ് നേഴ്‌സ് കെ.കെ. ശോഭന എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടു. രക്തസ്രാവത്തെ തുടര്‍ന്ന് അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും വഴിമധ്യെ മൂന്നുമക്കളും മരിക്കുകയാ യിരുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വരുടെ അനാസ്ഥയാണ് മരണ കാരണമെന്ന് കാണിച്ച് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. നേരത്തെ സസ്‌പെന്റ് ചെയ്യപ്പെട്ട ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണ് ക്രിമിനല്‍ കേസെടുക്കാനും എസ്‌സി, എസ്ടി കമ്മീഷന്‍ ഉത്തരവിട്ടത്. യുവതിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കമ്മീഷന്‍ ശുപാര്‍ഷ ചെയ്തു.

നിലമ്പൂര്‍ ചാലിയാര്‍ പെരുമ്പാടം കോളനിയിലെ വെളുത്തനെ കെട്ടിയിട്ട് അടിമവേല ചെയ്യിക്കുന്നുവെന്ന പരാതിയിലും കേസെടുത്ത് അന്വേഷണം നടത്താന്‍ കമ്മീഷന്‍ നിര്‍ദ്ധേശിച്ചു. ബധിരനും മൂകനുമായി വെളുത്തനെ കാലിത്തൊഴുത്തില്‍ ചങ്ങലക്കിട്ടുവെന്നും പരാതിയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

Kerala

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

Kerala

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

Mollywood

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

Kerala

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.