മാനന്തവാടി : കമ്മന താബോർ ഒാർത്തഡോക്സ് പളളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ
ഒാർമ്മപ്പെരുന്നാൾ ഇന്ന് തുടങ്ങും. വൈകിട്ട് ആറിന് വികാരി ഫാ. ബാബു
വർഗീസ് പൂക്കോട്ടിൽ കൊടി ഉയർത്തും. സന്ധ്യാ നമസ്കാരം, ഇടവകയുടെ അവയവദാന
സമ്മതിപത്ര സമർപ്പണം, ബസേലിയോസ് ബാവായുടെ കുരിശിങ്കലേക്ക് പ്രദക്ഷിണം,
ആശീർവാദം, നേർച്ച ഭക്ഷണം, താബോർ വോയ്സിന്റെ ഗാനമേള എന്നിവ നടക്കും.
സമാപനദിനമായ 15 രാവിലെ ഒൻപതിന് കുർബാന, പ്രസംഗം, ദൈവമാതാവിന്റെ
കുരിശിങ്കണത്തിലേക്ക് പ്രദക്ഷിണം, ആശീർവാദം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: