മാനന്തവാടി: തലപ്പുഴ പോലിസ് സ്റ്റേഷന് വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് മാറ്റിവച്ചു. ഇന്നു വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശമെന്ന നിലയില്‍ വൈകി നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് വേണ്ടത്ര സുരക്ഷയൊരുക്കാന്‍ കഴിയാത്തതിനാലാണ് ഉദ്ഘാടനം മാറ്റിവച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നു പോലിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: