തൃശൂര്‍: വിദ്യാര്‍ഥികളെ അവരുടെ മൗലികാവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കി അതിലൂടെ മികച്ച രാഷ്ട്രം കെട്ടിപ്പടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. വിവേകോദയം സ്കൂളുകളുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കൊടുങ്ങല്ലൂര്‍ വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷ ഡോ.എം. ലക്ഷ്മീകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രബുദ്ധകേരളം മാസിക എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. നോര്‍ക്ക വൈസ് ചെയര്മാന് സി.കെ. മേനോന്, സ്കൂള്‍ മാനേജര്‍ തേറമ്പില്‍ രാമകൃഷ്ണന്, അഡ്വ.കെ.എം. ഉണ്ണി എന്നിവര്‍ സംസാരിച്ചു. ഗവര്‍ണര്‍ക്കുള്ള സ്കൂളിന്റെ ഉപഹാരം സ്വാഗതസംഘം ട്രഷറര്‍ പി. സുരേഷ്കുമാര്‍ സമ്മാനിച്ചു. സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി ചിന്ന ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. സ്കൂളിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ പൂര്‍വ്വവിദ്യാര്‍ത്ഥികൂടിയായ സികെ.മേനോന് വാഗ്ദാനം ചെയ്തു. ആദ്യഗഡുവായി അമ്പത് ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ സ്കൂള്‍ അധികൃതര്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: