പുല്‍പ്പള്ളി : പുല്‍പ്പള്ളിയിലെ ബിവറേജ് ഔട്ട്ലെറ്റ് എരിയപ്പള്ളിയിലെ ജനവാസകേന്ദ്രത്തിലേക്ക്മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് ബിജെപി.
ബീവറേജ്ഔട്ട്ലെറ്റ്മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ കണ്ടെത്തിയ സ്വകാര്യവ്യക്തിയുടെ ബില്‍ഡിംങ്ങിന്റെ പരിസരത്ത് ആദിവാസി കോളനികളും എസ്സി കോളനികളും മറ്റുള്ള ജനവിഭാഗങ്ങളും തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ്. ഇത് ഇവിടെവന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇതിലെ സുഗമമായി സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥവരും.
ബീവറേജ് ഔട്ട്ലെറ്റ് ഇവിടേ ക്ക് സ്ഥാപി ക്കുന്നതി നെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ബിജെപി എര്യപ്പള്ള് ബൂത്ത് കമ്മറ്റിഅറിയിച്ചു. വിശ്വനാഥന് വേങ്ങക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ അരുണ്‍ കെ കെ,രാജന് നെല്ലുമണ്ണില്, റിജു പിഎം, ഷാജു.ഒകെ, വിഷ്ണു മുടന്തന്പ്ലാക്കില്, സുനീഷ്.എം.എസ്, ശ്രീജിത്ത് കണിവരമൂല, സുരേഷ് നെല്ലിമണ്ണില്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: