കല്‍പ്പറ്റ : വിവാഹ തട്ടിപ്പ് വീരനെ പോലീസ് പിടികൂടി. സ്വന്തമായി വ്യാജ വിവാഹ സമ്മതപത്രവും പള്ളികമ്മിറ്റികളുടെ പേരില്‍ വ്യാജ ലെറ്റര്‍പാടുകള്‍, വ്യാജസീലുകള്‍ എന്നിവ ഉപയോഗിച്ച് ഓരോ സ്ഥലങ്ങളില്‍ ഓരോ വ്യാജ വിലാസത്തില്‍ താമസിച്ച് വിവാഹം കഴിച്ച് വിവാഹ തട്ടിപ്പ് നടത്തി വന്ന ഗുരുവായൂര്‍ കോട്ടപ്പടി രായിന്മരക്കാര് വീട്ടില്‍ റഷീദ്(37)നെയാണ് കല്‍പ്പറ്റ പോലിസ് അറസ്റ്റ് ചെയ്തത്.
ഹോട്ടല്‍ ജോലി ചെയ്ത് വ്യാജ പേരില്‍ താമസിച്ച് സ്ഥലത്തെ പള്ളികമ്മിറ്റിയുമായി സൗഹാര്‍ദം സ്ഥാപിച്ച് പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികളെ കല്യാണം കഴിക്കുകയും കുറച്ച് കാലം അവരുടെ കൂടെ താമസിച്ച് സ്വര്‍ണവും മറ്റും തട്ടിയെടുത്ത് മുങ്ങാറുമാണ് ഇയാളുടെ പതിവ്. ഇത്തരത്തില്‍ വൈത്തിരി, കൊണ്ടോട്ടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കല്യാണം കഴിച്ചിട്ടുണ്ട്. മമ്പാട് നിന്നും കല്യാണം കഴിക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രതി പിടിയിലാവുന്നത്. വൈത്തിരിയിലുള്ള ഭാര്യയുടെ പരാതി പ്രകാരം പ്രതി യുടെ പേരില്‍ കല്പറ്റ പോലിസ് സ്റ്റേഷനില്‍ സ്ത്രിപീഡനത്തിനും വിശ്വാസവഞ്ചനാ കുറ്റത്തിനും കേസ് നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: