നെന്മേനി : നെന്മേനി ഗ്രാമ പഞ്ചായത്തിലെ തൊവരിമല വാര്‍ഡില്‍ പാടിപറമ്പ് കുറുമ കോളനിയില്‍ ശ്മശാനം കൈയ്യേറി സിപി ഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഒത്താശയോടുകൂടി വാര്‍ഡ് മെമ്പര്‍ സ്വപ്ന രാധാകൃഷ്ണന്റെ വീട്ടിലേക്ക് ട്രൈബല്‍ ഫണ്ടില്‍നിന്നും തുക വകയിരുത്തി റോഡ് നിര്‍മ്മിക്കാനുള്ള ശ്രമത്തിനെതിരെ ബിജെപി 162ാം ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
മോഹന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്കി കോളനിയിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം, ദൈവപുര നവീകരണം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി വോട്ട് കരസ്ഥമാക്കി അധികാരത്തില്‍ വന്നപ്പോള്‍ കോളനി ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നടപടിയില്‍നിന്നും പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
ബൂത്ത് പ്രസിഡണ്ട് വി. കെ.വിജയന്, സെക്രട്ടറി എം.കെ.രാമചന്ദ്രന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. മദന്‍ലാല്‍, നിയോജകമണ്ഡലം ട്രഷറര്‍ കെ.സി. കൃഷ്ണന്‍കുട്ടി, പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.ലാല്‍പ്രസാദ്, ജനറല്‍ സെക്രട്ടറി സുധാകരന്.എംകെ., എസ്ടി മോര്‍ച്ച നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന് കഴമ്പുംകര, ശിവന് കഴമ്പുംകര, ദിനേശ്, രാജേഷ്കുമാര്‍.കെ. എ., വിദ്യാധരന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: