തിരുവല്ല: സിപിഎം പ്രാദേശിക പ്രവര്‍ത്തകര്‍ സമാന്തര ഭരണാധികാരികളായി പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി സംസ്ഥാന ട്രഷറാര്‍ കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ. കേരളത്തില്വിവിധ ഇടങ്ങളില്‍ പൗരാവകാശ ധ്വംസനമാണ് നടക്കുന്നത്.ഇതിന് ഭരണ പക്ഷം തന്നെ ഒത്താശ ചെയ്യുന്നു.
പോലീസും മറ്റും സംവിധാനങ്ങളെയും തങ്ങളുടെ ചൊല്പടിക്ക് നിര്‍ത്തി അക്രമ രാഷ്ട്രീയം നടത്തുന്ന ഇടത് ഭരണം നാടിന് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.ഭരിക്കുന്ന കക്ഷിയുടെ മേല്‍നോട്ടത്തില്‍ എതിരാളികളെ വകവെരുത്താന്‍ ആഹ്വാനം ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണ്.എതിരാളികളെ തല്ലിചതക്കാന്ന് പാര്‍ട്ടി അണികള്‍ക്കൊപ്പം പോലീസിനെ കൂടി ഏല്‍പ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.ഇതിനെതിരെ ജനങ്ങള്‍ തന്നെ മറുപടി ചോദി ക്കുമെന്നും അദ്ദേഹം പറഞ്ഞു.സിപിഎം ഗുണ്ടാആക്രമണത്തില്‍ പരിക്കേറ്റ ത്യേസ്യാമ്മയെ പുഷ്പഗിരിമെഡിക്കല്‍ കോളേജില്‍ എത്തി സന്ദര്‍ശിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക: