കണിയാരം : വയനാട് ജില്ലാ കലോത്സവത്തില്‍ സംസ്കൃതവിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സംസ്ഥാനതലത്തിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹത ലഭിച്ച സന്തോഷത്തിലാണ് കണിയാരം ജികെഎം ഹൈസ്കൂള്‍. സംസ്കൃത നാടകം, സംഘഗാനം, ചമ്പു പ്രഭാഷണം, സമസ്യപുരാണം എന്നിവയില്‍ ഒന്നാം സ്ഥാനവും അഷ്ടപദി, ഗാനാലാപനം, പദ്യപാരായണം, പാ ഠകം, കഥാരചന, കവിതാരചന എന്നിവയില്‍ രണ്ടാം സ്ഥാനവും കണിയാരം ജികെഎം ഹൈസ്കൂളിന് ലഭിച്ചു. സംസ്കൃത നാടകത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സാമുവല്‍ മാത്യുവും മികച്ച നടിയായ ഗൗരി നന്ദനയും ഇവിടുത്തെ വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ 20 വര്‍ഷമായി സംസ്ഥാനതലത്തിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. കൂടാതെ ജനറല്‍ വിഭാഗത്തില്‍ ഹിന്ദി പ്രസംഗം, കാവ്യകേളി, മാപ്പിള പാട്ട് എന്നിവയില്‍ ഒന്നാം സ്ഥാനവും പത്തിലേറെ രണ്ടാം സ്ഥാനവും സ്കൂള്കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: