കല്‍പ്പറ്റ : പെട്രോള്‍ പമ്പുകള്‍ക്ക് യാതൊരു മാനദണ്ഡവുമില്ലാതെ പെര്‍മിറ്റ് അനുവദിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ലോബികള്‍ക്കെതിരെയും പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷകണക്കിന് രൂപ തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെയും നിയമപരമായി ശിക്ഷിക്കുന്നതിന് നടപടിയുണ്ടാകണമെന്ന് ബിഎംഎസ് സംസ്ഥാന സമിതിയംഗം പി.കെ.അച്ചുതന് ആവശ്യപ്പെട്ടു.
വയനാട്ടില്‍ മുപ്പത്തിനാല് പമ്പുകളിലായി നിലവിലെ രണ്ട് ഷിഫ്റ്റുകളില്‍ മുന്നൂറോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അനാവശ്യ പമ്പുകള്‍ തുറക്കുന്നതുമൂലം ഇവരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനാണ് കാരണമാവുക.
ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ടവര്‍ക്കും പരാതി അയച്ചതായും യെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: