കോട്ടയം: പ്രാണിക് ഹീലിംഗ് ഫൗണ്ടേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷവും ചികിത്സകരുടെ സംഗമവും 15ന് തിരുനക്കര ഓര്‍ക്കിഡ് റസിഡന്‍സിയില്‍ നടക്കും.
രാവിലെ 10.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം മലയാള മനോരമ അസോസിയേറ്റ് ചീഫ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ പി ഡി കേശവന്‍ നമ്പൂതിരി അദ്ധ്യക്ഷനാവും.
ഡോ ടി കെ ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സെമിനാര്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ജേക്കബ് ഏബ്രഹാം, കേശവന്‍ നമ്പൂതിരി, മനോജ് ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















