ചേന 250 ഗ്രാം
കാച്ചില് 250 ഗ്രാം
ചേമ്പ് 100 ഗ്രാം
ഏത്തക്കാ 2 എണ്ണം
മരച്ചീനി 250 ഗ്രാം
കൂര്‍ക്ക (ചീവക്കിഴങ്ങ്) 100 ഗ്രാം
വന്‍പയര്‍ 250 ഗ്രാം
തേങ്ങ 1മ്മ കപ്പ് തിരുകിയത്
വറ്റല്‍ മുളക് 10 എണ്ണം
ജീരകം 1 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു നുള്ള്
കറിവേപ്പില ഒരു കൊത്ത്
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചേന, പയര്‍, ഏത്തയ്ക്കാ,ചീവക്കിഴങ്ങ് ഇവ നാലും ഒന്നിച്ച് മഞ്ഞള്‍പ്പൊടി ഇട്ട് വേവിക്കുക. വെള്ളം ഊറ്റിക്കളയണ്ട. കാച്ചില്, ചേമ്പ്, മരച്ചീനി എന്നിവ മൂന്നും ഒന്നിച്ച് മഞ്ഞള്‍പ്പൊടി ഇട്ട് വേവിച്ച്, വെള്ളം ഊറ്റി കളയുക. വേവിച്ച കിഴങ്ങുകളും ഉപ്പും ചേര്‍ത്ത് ഇളക്കുക. തേങ്ങ, മുളക്, ജീരകം എന്നിവ ചതച്ചത് കിഴങ്ങുകളോട് ചേര്‍ക്കുക. ഈ കൂട്ട്, അടുപ്പത്ത് വച്ച്, കറിവേപ്പിലയും വെളിച്ചണ്ണയും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങുക. തിരുവാതിരപ്പുഴുക്ക് തയ്യാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: