മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ വനിതാ ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ഭാരതത്തിന് അഭിമാനമായ ടീമില്‍ നാല് മലയാളി പെണ്‍കുട്ടികളുണ്ടായിരുന്നു. അതിലൊരാളാണ് ശ്രീലക്ഷ്മി കൃഷ്ണകുമാര്‍. അമ്പലമുകള്‍ കൊച്ചിന് റിഫൈനറീസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി.
കുട്ടികളുടെ സാംസ്കാരിക സംഘടനയായ ബാലഗോകുലത്തിന്റെ സജീവ പ്രവര്‍ത്തകയാണ് ഈ പെണ്‍കുട്ടി. 2006 മുതല്‍ കോലഞ്ചേരി പുറ്റുമാനൂര്‍ ഉമാമഹേശ്വര ബാലഗോകുലാംഗം, 2011 മുതല്‍ ഗോകുല സമിതി അദ്ധ്യക്ഷ, കാര്യദര്‍ശി എന്നീ ചുമതലകള്‍ വഹിക്കുന്ന ശ്രീലക്ഷ്മി നിലവില്‍ സഹഭഗിനിപ്രമുഖയാണ്. ഓട്ടന്തുള്ളല് കലാകാരികൂടിയാണ്.
ബിപിസിഎല്‍ ഇലക്ര്ടിക്കല്‍ വിഭാഗത്തില്‍ സീനിയര്‍ ടെക്നീഷ്യനായ കൃഷ്ണകുമാര്‍ ടി.ആറിന്റേയും വീട്ടമ്മയായ രാധിക കൃഷ്ണകുമാറിന്റേയും മകളാണ്. അച്ഛന് സ്വയംസേവകനാണ്. ബിപിസിഎല്‍ മസ്ദൂര്‍ സംഘ് ഖജാന്‍ജി, ബിപിസിഎല്‍ ജ്വാലമിലന് സംഘടന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
ഷോര്ണ്ണൂര് വിഷ്ണു ആയുര്‍വേദ കോളേജ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനി ഗായത്രി കൃഷ്ണകുമാര്‍, കൊച്ചിന് റിഫൈനറീസ് സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഹരിശങ്കര്‍ എന്നിവര്‍ സഹോദരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: