കൊണ്ടോട്ടി/വള്ളിക്കുന്ന്: കേരളത്തിലെ റേഷന്‍ സ്തംഭനം, നോട്ട് പിന്‍വലിച്ചതിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികള്‍, അക്രമരാഷ്ട്രീയം എന്നിവക്കെതിരെ ബിജെപി മേഖലാടിസ്ഥാനത്തില്‍ നടത്തുന്ന ജാഥയില്‍ വന്‍ജനപങ്കാളിത്തം. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് നയിക്കുന്ന കോഴിക്കോട് മേഖലാ ജാഥ വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ പര്യടനം നടത്തി. ആയിരങ്ങളാണ് ഇരുപരിപാടികളിലും പങ്കെടുത്തത്.
തുടര്‍ന്ന് വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയില്‍ സ്വീകരണം നല്കി. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി ആളുകള്‍ പങ്കെടുത്തു. കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന സിപിഎം കപടത പൊതുജനങ്ങളിലെത്തിക്കുക, കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ ദുര്ഭരണ്ണം സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ നയിക്കുന്ന മേഖലാ ജാഥകള്‍ നടക്കുന്നത്.
അര്‍ഹതയില്ലാത്തവരും തങ്ങളുടെ പാര്‍ട്ടിക്കാരും മുന്‍ഗണനാ പട്ടികയില്‍ നിന്നും പുറത്തുപോകുമെന്ന ഭയം മൂലമാണ് കേരളത്തില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാതിരുന്നതെന്ന് എ.എന്‍.രാധാകൃഷ്ണന് കുറ്റപ്പെടുത്തി. മേഖലാ ജാഥക്ക് ചേളാരിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിവില കുതിച്ചുയരുമ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം തന്റെ കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ക്കായി ദുബായില്‍ സഞ്ചരിക്കുകയാണ് മുഖ്യമന്ത്രി. പാവങ്ങളുടെ നേതാക്കളെന്ന് വീമ്പുപറയുന്ന കുത്തക മുതലാളിമാരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. റേഷന്‍ പോലും കൃത്യസമയത്ത് നല്‍കാനാകാത്ത സംസ്ഥാന സര്‍ക്കാര്‍ ഭരണകാര്യത്തില്‍ പൂര്‍ണ്ണ പരാജയമാണ്. റേഷനരി നിഷേധത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ബിജെപി പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.ജയനിദാസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സിലംഗം കെ.ജനചന്ദ്രന്, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, വൈസ് പ്രസിഡന്റ് അഡ്വ.എന്‍.ശ്രീപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവിതേലത്ത്, പി.ആര്.രശ്മില്‍നാഥ്, ഗണേശന് പച്ചാട്ട്, കെ.സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.
കൊണ്ടോട്ടിയില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് വി.പി.ദിനേശന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.സി.മുഹമ്മദ് അഷറഫ്, മോഹനന്, കെ.പി.ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ഷിബു സ്വാഗതവും ഹരിദാസന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: