തൃശൂര്‍:സംസ്ഥാനപാതയായി പ്രഖ്യാപിച്ച തൃശൂര്‍-കാഞ്ഞാണി-വാടാനപ്പളളി റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഒന്‍പത് കിലോമീറ്റര്‍ പൂര്‍ത്തിയാക്കും.17 കിലോമീറ്ററാണ് ആകെ റോഡിന്റെ നീളം വരുന്നത്.വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച് ചെയ്യുന്നതിന് ജനുവരി 16 ഉച്ചയ്ക്ക് 12 ന് കളക്ടറുടെ ചേമ്പറില്‍ വിശാല യോഗം ചേരുമെന്ന് കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു.
രാമനിലയം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന മുരളി പെരുനെല്ലി എം.എല്‍.എ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണീ തീരുമാനം കൈക്കൊണ്ടത്. എം.പി., എം.എല്‍.എ.മാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കോര്പ്പറേഷന് എഞ്ചിനീയര്‍, ബന്ധപ്പെട്ട ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരുടെ 16 ന് ചേരുന്ന യോഗം എം.ജി.റോഡിന്റെ വികസന കാര്യവും ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: