കല്‍പ്പറ്റ : കള്ളപ്പണ മുന്നണികള്‍ക്കെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് നയിക്കുന്ന പ്രചരണ യാത്ര ഇന്ന് ജില്ലയിലെത്തും. ജില്ലയില്‍ മൂന്ന് നിയോജകമ ണ്ഡലങ്ങളിലും പൊതു യോഗം നടക്കും.
സഹകരണ പ്രതിസന്ധി, റേഷനരി നിഷേധം, കൊലപാതക രാഷ്ട്രീയം തുടങ്ങി സമകാലിക വിഷയങ്ങള്‍ യാത്രയില്‍ ഉന്നയിക്കും. വൈകുന്നേരം മൂന്ന് മണിക്ക് ലക്കിടിയില്‍ എത്തുന്ന യാത്രയെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി നേതാക്കള്‍ സ്വീകരിക്കും. നാല് മണിക്ക് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് ആദ്യ പൊതുയോഗം. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആരോട രാമചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് അഞ്ച് മണിക്ക് ബത്തേരിയില്‍ പൊതുയോഗം തുടങ്ങും. മണ്ഡലം പ്രസിഡന്റ് പി.എം.അരവിന്ദന് അദ്ധ്യക്ഷത വഹിക്കും. മാനന്തവാടിയില്‍ ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ പ്രസംഗിക്കും. മാനന്തവാടി മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം അദ്ധ്യക്ഷത വഹിക്കും. പൊതുയോഗങ്ങളില്‍ സംസ്ഥാന -ദേശീയ നേതാക്കള്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: