പത്തനാപുരം: ആയിരങ്ങള്‍ പങ്കെടുത്ത വിവാഹം പത്തനാപുരം ഗാന്ധിഭവനില്‍ നടന്നു. കൊല്ലം പെരിനാട് കടവൂര്‍ പുലരിയില്‍ മനോഹരന്റെ മകള്‍ ശാലിനി (25)യും തൃശ്ശൂര്‍ പറത്തൂര്‍ ചാലയ്‌ക്കല്‍ പുറത്തൂര്‍വീട്ടില്‍ പി.കെ.കൊച്ചപ്പന്റെയും റോസാ കൊച്ചപ്പന്റെയും മകന്‍ പി.കെ.ജോണ്‍പോളും (30) തമ്മിലുള്ള വിവാഹമാണ് നടന്നത്. ശിവഗിരിമഠം സന്യാസി ശ്രേഷ്ഠന്‍ വിശാലാനന്ദസ്വാമി വിവാഹചടങ്ങുകള്‍ക്ക് തിരിതെളിച്ചു. ഡോ. പുനലൂര്‍ സോമരാജന്റെ നേതൃത്വത്തില്‍ നടന്ന മംഗള കര്‍മ്മത്തില്‍ വെച്ചൂച്ചിറ മധു, അഡ്വ.ജനാര്‍ദ്ദനപിള്ള, പി. രാധാകൃഷ്ണന്‍ ഒമാന്‍ നേവി, പൊതുപ്രവര്‍ത്തകന്‍ അഡ്വ. വരദരാജന്‍, കുടുംബശ്രീ പ്രവര്‍ത്തക റജീന, പ്രഭാ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















