പുല്‍പ്പള്ളി: മരം മുറിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വനവാസി തൊഴിലാളി മരത്തിന്റെ മുകളില്‍ മരിച്ചു. പുല്‍പ്പള്ളി മേലേക്കാപ്പ് കോളനിയിലെ കറുപ്പനാ(52)ണ് മരിച്ചത്. ഇന്നല്െ രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് മരത്തില്‍ നിന്നും മൃതദേഹം താഴെയിറക്കിയത്. പുല്‍പ്പള്ളി ടൗണിനടുത്തുള്ള തോട്ടത്തിലെ മരംമുറിക്കുന്നതിനിടെയാണ് സംഭവം. മരത്തില്‍ കയറി അരയില്‍ കയര്‍ കെട്ടിയാണ് കറുപ്പന് മരം മുറിക്കാന്‍ തുടങ്ങിയത്. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു. മരത്തിനു മുകളില്‍ വച്ചു തന്നെ മരിച്ചുവെങ്കിലും മൃതദേഹം കയറില്‍ തൂങ്ങിക്കിടന്നു. കൂരിയാണ് കറുപ്പന്റെ ഭാര്യ. മക്കള്‍: ഗോപാലന്, വാസു മോഹന്‍, അമ്മിണി, ശാന്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: