കൊട്ടാരക്കര: കഞ്ചാവ് ചില്ലറ വില്‍പനക്കാരനെ കൊട്ടാരക്കര പോലീസ് പിടികൂടി. പെരുംകുളം കളിലില്‍ ഭാഗത്തു ബിജു ഭവനില്‍ ബിജു (40) ആണ് പിടിയിലായത്. കഴിഞ്ഞാഴ്ച നജീം, സന്തോഷ് എന്നിവരെ നാലു കിലോ കഞ്ചാവുമായി പിടിച്ചിരുന്നു. ഇവര്‍ കഞ്ചാവ് ബിജുവിന് നല്കാന്‍ കൊണ്ട് വന്നതാണ്. ഇവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു പിടിയിലായത്.
















