തൊടുപുഴ: എച്ച്എസ് വിഭാഗം മോഹിനിയാട്ട മത്സരത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി രാധിക ജി. മോഹിനിയാട്ടം, ഭരതനാട്യം മത്സരങ്ങളില്‍ അപ്പീലുമായാണ് സബ്ജില്ലയില്‍ നിന്നും റവന്യൂ ജില്ലയില്‍ രാധിക മത്സരത്തിനെത്തിയത്.
മോഹിനിയാട്ട മത്സരത്തില്‍ ഒന്നാം സ്ഥാനവും ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനവും ഈ മിടുക്കി നേടി. കുമാരംഗലം എംകെഎന്‍എം എച്ച്എസ്എസിലെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ഗ്രൂപ്പ് ഡാന്‍സ് മത്സരത്തിലും രാധിക പങ്കെടുത്ത ടീം ഒന്നാം സ്ഥാനം നേടിയിരുന്നു. മണക്കാട് നെല്ലിക്കാവ് സമര്‍പ്പണ സ്‌കൂളിലാണ് നൃത്തം പഠിക്കുന്നത്. അമലചിന്നപ്പനാണ് ഗുരു.
തൊടുപുഴ അമ്പലം വാര്‍ഡ് കൗണ്‍സിലര്‍ ഗോപാലയം വീട്ടില്‍ ഗോപാലകൃഷ്ണന്റേയും ജയലക്ഷ്മിയുടെയും മകളാണ്.
















