Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥകളിയുത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 05:14 pm IST
in Varadyam

കഥകളിയുടെ ഈറ്റില്ലമായ പാലക്കാടുനടന്ന നാട്യകൈരളിയുടെ കഥകളിയുത്സവം ആസ്വാദകര്‍ക്ക് നല്ല അനുഭവമായി. ഒരാഴ്‌ച്ച നീണ്ടുന്നിന്ന ഈ ഉത്സവം സംഗീത നാടക അക്കാദമി നേരിട്ടാണ് നടത്തിയത്. പ്രഗത്ഭരായ കലാകാരന്മാര്‍ അരങ്ങിലെത്തിയ കഥകളിയും, അതിന്റെ എല്ലാവിഷയങ്ങളേയും പറ്റി വിസ്തരിച്ചുനടന്ന ചര്‍ച്ചകളും പ്രഭാഷണങ്ങളും ദിനങ്ങളെ ധന്യമാക്കി. സാധാരണക്കാര്‍ക്കുവരെ ഇതില്‍ നിന്ന് ധാരാളം മനസ്സിലാക്കാന്‍ സാധിച്ചു. തുടക്കക്കാരായ ആസ്വാദകര്‍ക്ക് വേണ്ടിനടത്തിയ പരിചയ ക്ലാസുകള്‍ ഏറെ പ്രയോജനപ്പെട്ടു.

കഥകളി വരേണ്യ വര്‍ഗ്ഗത്തിന്റേതെന്ന് മുദ്രകുത്തുന്ന കാലമെല്ലാം മാറി എന്നു വിളിച്ചോതുന്നതായിരുന്നു അവിടെക്കൂടിയവരുടെ പ്രതികരണം. കഥകളിയുടെ പ്രയോക്താക്കള്‍ക്കും ആസ്വാദകര്‍ക്കുമായി ആ കലാരൂപത്തെ വിട്ടുകൊടുക്കണം. പുതുതലമുറയ്‌ക്ക് കൈരളിയുടെ സമ്പന്നമായ ആ കലാരൂപത്തെകുറിച്ച് അവബോധമുണ്ടാക്കണം. അതുസംരക്ഷിക്കാനും അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകളോടെ അതിന്റെ അഴകും കരുത്തും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകുവാനുമുള്ള മനസ്സുള്ളവരായി നമ്മുടെ പുതിയ തലമുറമാറണം. ഈ കാഴ്‌ച്ചപ്പാടുകളുമായിട്ടാണ് കേരള സംഗീതനാടക അക്കാദമി ബ്രഹത്തായ കഥകളി മേളയ്‌ക്ക് വിളക്കുവെച്ചത്.

കഥകളിയെന്ന പേരു ചൊല്ലിയാല്‍ ഓര്‍മ്മവരുന്ന മുഖമാണ് കലാമണ്ഡലം കൃഷ്ണന്‍ നായരുടേത്. ആ പദ്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ സ്മരണയില്‍ അരങ്ങേറിയ കഥകളിയുത്സവം പാലക്കാടിനെ എന്നല്ല എവിടെയും നിറഞ്ഞുനില്‍ക്കുന്ന മുഴുവന്‍ കഥകളി പ്രേമികളേയും മറക്കാനാവാത്ത അനുഭവം തന്നെയാക്കി തീര്‍ത്തു. അനുപമമായ സിദ്ധി വിശേഷത്താലും പഠനത്തിന്റെ പ്രൗഢിയാലും എവിടേയും അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ദീപ്ത സ്മരണയുമായി അരങ്ങേറിയ ഈ ഉത്സവം മനോഹരം തന്നെയായി. കലാകാരന്മാരും കലാമര്‍മ്മജ്ഞരും ഒരേ മനസ്സോടെയാണ് ഇതില്‍ പങ്കെടുത്തത്. അതാണിതിന്റെ വിജയം വിളിച്ചോതുന്നത്.

ശൈലീകൃതമായ കഥകളിയുടെ നാട്യധര്‍മ്മി സ്വഭാവത്തിന് ഊന്നല്‍ നല്‍കുന്നതും അതോടൊപ്പം കഥകളിയിലുള്‍ച്ചേര്‍ന്നതുമായ നാടോടിവഴക്കങ്ങളേയും സാമാന്യ ജീവിത ഗന്ധിയായ നാടകീയതകളേയും പരിചയപ്പെടുത്തുന്നതുമായ ആട്ടക്കഥാരംഗങ്ങളാണ് രംഗാവതരണത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. കഥകളിയുടെ വ്യാകരണമെന്ന് പുകള്‍പെറ്റ നാലു കോട്ടയം കഥകളും രത്‌നം പോലെ ശോഭിക്കുന്ന നളചരിതവും, ഇരയിമ്മന്‍ തമ്പിയുടെ കീചകവധവും, രാവണന്‍ നിറഞ്ഞുനില്‍ക്കുന്ന ബാലിവിജയവും രാവണവിജയവും മന്ത്രേടത്തു നമ്പൂതിരിയുടെ സുഭദ്രാഹരണവും തെക്കന്‍ കേരളത്തിലെ പ്രസിദ്ധമായ നിഴല്‍ക്കുത്തും കഥകളിയുടെ സമസ്തമേഖലയിലും ഒരുപോലെ പ്രശസ്തനായ ഡോ. സദനം ഹരികുമാറിന്റെ അഭിമന്യുവും ചെമ്പൈ കോളേജിലെ എം. ഡി. രാമനാഥന്‍ ഹാളില്‍ ഏഴുദിനരാത്രങ്ങളിലായി അരങ്ങേറി.

ഗോപിയാശാന്റെ നാലാംദിവസം കഥയിലെ ബാഹുകനും, മടവൂരാശാന്റെ രംഭാപ്രവേശത്തിലെ രാവണനും, നെല്ലിയോടു തിരുമേനിയുടെ ബകവധം കഥയിലെ ആശാരിയുടെ ഭാഗവും, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയാശാന്‍ ആടിത്തകര്‍ത്ത ബാലിവിജയത്തിലെ നാരദനും, സദനം കൃഷ്ണന്‍ കുട്ടിയുടെ ബാലിവിജയത്തിലെ രാവണനും, രാമചന്ദ്രന്‍ ഉണ്ണിത്താനും ഓയൂര്‍ രാമചന്ദ്രനും ചേര്‍ന്നവതരിപ്പിച്ച നിഴല്‍ക്കുത്തിലെ മലയനും മലയത്തിയും, കോട്ടക്കല്‍’ചന്ദ്രശേഖരവാരിയരുടെ കീചകനും, നന്ദകുമാരന്‍ നായരുടെ സൗഗന്ധികത്തിലെ ഹനുമാന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ മറക്കാത്ത അനുഭവങ്ങള്‍ അരങ്ങിന് സമ്മാനിച്ചു.

ആട്ടക്കഥാസാഹിത്യത്തിന്റെ സവിശേഷതകള്‍ തുടങ്ങി കഥകളിയുടെ രൂപഭാവശില്‍പങ്ങളുടെ നിയാമക ഘടകങ്ങള്‍ വരെ ചര്‍ച്ചചെയ്യുന്ന എട്ടു പ്രഭാഷണങ്ങള്‍ നാട്യകൈരളിയുടെ മികച്ചഭാഗങ്ങളായിരുന്നു. പ്രബന്ധാവതരണമെന്ന രീതി മാറ്റി സോദാഹരണ പ്രഭാഷണവും സംവാദവുമായിട്ടായിരുന്നു അവതരണങ്ങള്‍. നാട്യശാസ്ത്രസങ്കല്‍പ്പത്തെപ്പറ്റി ഡോ. സി. പി. ഉണ്ണികൃഷ്ണന്‍, കഥകളിയുടെ പശ്ചാത്തല സംഗീതത്തെപ്പറ്റി കെ. ശശി ആട്ടക്കഥാ സാഹിത്യത്തെകുറിച്ച് കെ.ബി. രാജാനന്ദ്, ആധുനിക തീയ്യറ്ററിന്റെ സങ്കല്‍പ്പത്തെപ്പറ്റി ഡോ. എം. വി നാരായണന്‍, കളരിപ്പയറ്റും കഥകളിയും എന്ന വിഷയം എസ്. ആര്‍.ഡി പ്രസാദും, പീശപ്പിള്ളി രാജീവും ചേര്‍ന്നവതരിപ്പിച്ചു. കഥകളിയുടെ രൂപശില്‍പത്തെകുറിച്ച് ഡോ. സദനം ഹരികുമാര്‍ തുടങ്ങിയ നിരവധി പണ്ഡിതന്മാര്‍ ഇതില്‍ ഭാഗഭാക്കായിത്തീര്‍ന്നു. കോട്ടക്കല്‍ പി.ഡി. നമ്പൂതിരി, പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു, ബാബു നമ്പൂതിരി, ജയപ്രകാശ്, നെടുമ്പള്ളി രാം മോഹന്‍ തുടങ്ങി സംഗീത രംഗത്തെ പ്രതിഭകള്‍ അരങ്ങിനെ സാന്ദ്രലയ സമ്പുഷ്ടമാക്കി.

കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, ബലരാമന്‍, ഉണ്ണികൃഷ്ണന്‍, കൃഷ്ണദാസ്, പ്രസാദ്, പനമണ്ണ ശശി, എന്നിവര്‍ ചെണ്ടയിലും, ശങ്കരവാരിയര്‍, കോട്ടക്കല്‍ രവി, സദനം രാജന്‍, രാജ് നാരായണന്‍ തുടങ്ങിയവര്‍ മദ്ദളനിരയുമായി കഥകളി ഉത്സവത്തില്‍ നിരന്നു. പ്രശസ്തരായ ചുട്ടിക്കാരും അണിയറയിലെ പഴമക്കാരും ആഹാര്യശോഭയ്‌ക്ക് മിഴിവേകി. യുവതലമുറയിലെ കൃഷ്ണ പ്രവീണിന്റെ ഉത്സാഹത്തെ സ്മരിക്കാതെ വയ്യ. സദനം സദാനന്ദന്‍, പനയൂര്‍ കുട്ടന്‍, ആര്‍. എല്‍. വി പ്രമോദ്, ജിഷ്ണു നമ്പൂതിരിപ്പാട്, കലാനിലയം പ്രകാശന്‍ എന്നിവരും നിത്യേന ഉത്സവ അരങ്ങില്‍ സജീവമായി നിന്നിരുന്നു. കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കെ.പി.എ.സി ലളിത, സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍, മാര്‍ഗി വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ്, കളക്ടര്‍ മേരിക്കുട്ടി തുടങ്ങിയവര്‍ വിവിധ ദിവസങ്ങിളിലായി ഇവിടെ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.