കൊല്ലം: സംബോധ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഋഷിവിഷന്‍ ഒമ്പതുമുതല്‍ 13 വരെ നടക്കും. സ്വാമി ബോധാനന്ദസരസ്വതിയുടെ സന്ദര്‍ശന ഭാഗമായാണ് വിഷന്‍ നടത്തുന്നത്. 9ന് സാനുകമ്പാനീതി, 10ന് രാവിലെ 6.30ന് റണ്‍ സംബോധ് റണ്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. 11ന് പരിസ്ഥിതിപരിപാലനം മേയര്‍ അഡ്വ. വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. 12ന് ബീച്ച് ഫേണ്‍സ് ആഡിറ്റോറിയത്തില്‍ മഹാസത്സംഗം നടക്കും. സ്വാമി ബോധാനന്ദസരസ്വതി പങ്കെടുക്കും. വേദാന്തവും പുരുഷാര്‍ത്ഥങ്ങളും എന്നതാണ് വിഷയം. സ്വാമി അദ്ധ്യാത്മാനന്ദജി പരിഭാഷപ്പെടുത്തും. 13ന് സ്വയംസംരംഭകത്വം നടക്കും. മുന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.സോജാതുളസീധരന്‍ ഉദ്ഘാടനം ചെയ്യും.
















