വര്‍ഷങ്ങള്‍ നീണ്ട കലോത്സവ ജീവിതത്തോട് വിടപറഞ്ഞ് ഓട്ടന്‍തുള്ളല്‍ കലാകാരന്‍ ആര്‍.എന്‍. പീറ്റക്കണ്ടി 1971 ല്‍ ശിഷ്യന്‍ പ്രഭാകരന്‍ പുന്നശ്ശേരിയെ സംസ്ഥാന കലോത്സവ ഓട്ടന്‍തുള്ളലില്‍ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു കലോത്സവ രംഗത്തേക്ക് ഇദ്ദേഹം കടന്നുവന്നത്. ഇന്ന് 73 വയസ്സിലെത്തി നില്‍ക്കുമ്പോള്‍ നൂറുകണക്കിന് ശിഷ്യരെയാണ് വിവിധ കലോത്സവങ്ങള്‍ക്കായി പരിശീലിപ്പിച്ചത്. ഇന്നലെ നടന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ പേരമക്കളെ പങ്കെടുപ്പിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം എത്തിയത്.
മകളുടെ മകന്‍ കെ. അമര്‍നാഥും മകന്റെ മകന്‍ രാഹുലും ഇന്നലെ ഓട്ടന്‍തുള്ളലില്‍ മത്സരാര്‍ത്ഥികളായിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോ യതിനൊപ്പം കലോത്സവത്തിന്റെ കെട്ടിലും മട്ടിലും മാത്രമല്ല വിധി നിര്‍ണ്ണയത്തിലും മാറ്റം വന്നുവെന്നാണ് ആര്‍. എന്‍.പീറ്റക്കണ്ടിയുടെ അഭിപ്രായം. അന്നൊക്കെ വേദിയിലായിരുന്നു, എന്നാല്‍ ഇന്ന് വേദിക്ക് പുറത്താണ് മത്സരം. തെറ്റായ പ്രവണതകള്‍ കലോത്സവത്തിന്റെ നിറം കെടുത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. കലോത്സവ രംഗത്തോട് വിട പറയുമ്പോഴും ഒരാഗ്രഹം കൂടി ഈ കലാകാരനുണ്ട്. പരമ്പരാഗത കോല്‍ ക്കളി വീണ്ടും കലോത്സവത്തില്‍ ഉള്‍പ്പെടുത്തണം. ഇതിനായി ചെയ്യാനാവുന്നതൊക്കെ ചെയ്യും. 1997 ലെ കലോത്സവം വരെ പരമ്പരാഗത കോല്‍ക്കളിയുണ്ടായിരന്നു. എന്നാല്‍ 1998 ലെ മാന്വല്‍ പരിഷ്‌കരണത്തിലാണ് പരമ്പരാഗത കോല്‍ക്ക ളി ഒഴിവാക്കപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും ഈ ആവശ്യമുന്നയിച്ച് ഇപ്രാവശ്യവും നിവേദനം നല്‍കിയിട്ടുണ്ടെന്നും കോല്‍ക്കളി കലാകാരന്‍ കൂടിയായ ആര്‍.എന്‍. പീറ്റക്കണ്ടി കൂട്ടിച്ചേര്‍ത്തു.
















