കോഴിക്കോട്: വിജ്ഞാനവും വിനോദവും ചേര്‍ത്ത് വിവിവി റേഡിയോ 99.1 വേദവ്യാസ വിദ്യാലയത്തിലും വിദ്യാര്‍ത്ഥികളുടെ റേഡിയോയ്‌ക്ക്തുടക്കം.
ഇന്നലെ നടന്ന ചടങ്ങില്‍ റെഡ്എഫ്എം 93.5 റേഡിയോ ജോക്കികളായ സൂരജ്, മനു എന്നിവര്‍ ടൈറ്റില്‍ സോങ് കേള്‍പ്പിച്ചുകൊണ്ട് റേഡിയോ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മികച്ച സാങ്കേതികത്തികവോടെ സജ്ജീകരിച്ച റേഡിയോ നിലയത്തില്‍ നിന്നും വിദ്യാലയം റേഡി യോ ജോക്കികളായ പാര്‍വ്വതി, ആദിത്യന്‍ ബിജോയ് എന്നിവര്‍ സൂരജിനേയും മനുവിനേയും സ്വാഗതം ചെയ്തു.
ടൈറ്റില്‍ ഗാനം ചിട്ടപ്പെടുത്തി ശബ്ദം നല്‍കിയ പൂര്‍വ്വവിദ്യാര്‍ത്ഥി അര്‍ജ്ജുന്‍ വിനായകിന് വിശിഷ്ടാതിഥികള്‍ ഉപഹാരം നല്‍കി.
തെരഞ്ഞെടുക്കപ്പെട്ട മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് സൂരജിന്റെ നേതൃത്വത്തില്‍ റേഡിയോ പരിശീലനം നല്‍കിയിരുന്നു. വിദ്യാലയത്തിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വ്യക്തിത്വവികാസം, ഭാഷാനിപുണത, ഭാരതസംസ്‌കാരവും പാരമ്പര്യവും അടുത്തറിയുക എന്നീ ലക്ഷ്യങ്ങള്‍ വെച്ചാണ് റേഡിയോ ആരംഭിച്ചത്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന്‍, വിദ്യാലയസമിതി സെക്രട്ടറി പി. നന്ദനന്‍ എന്നിവര്‍ പങ്കെടുത്തു.
















