കോഴിക്കോട്: തങ്ങളുടെ ആശയത്തോടും അഭിപ്രായത്തോടും വിയോജിപ്പു പ്രകടിപ്പിക്കുന്നവരെ ശാരീരികമായും മാനസികമായും ഇല്ലാതാക്കുന്ന കമ്മ്യൂണിസ്റ്റ് അസഹിഷ് ണുതക്കെതിരെ ജനകീയ പ്രതിരോധം. എം.ടി എന്ന സാഹിത്യനായകനെ മറയാക്കി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മൂടുപടം ധരിച്ച് നടത്തുന്ന ദുഷ്പ്രചാരണത്തിനെതിരെ കോഴിക്കോട് സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിലാണ് ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകു. 5.30ന് കിഡ്‌സണ്‍ കോര്‍ണറില്‍ സാംസ്‌കാരിക സദസ്സ്, ഓട്ടന്‍തുള്ളല്‍, തബലവായന, മാജിക്, കവിതാലാപനം എന്നിവ നടക്കും. ബി.ജെ. പി സംസ്ഥാന ജന. സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, സിനിമാ സംവിധായകന്‍ അലിഅക്ബര്‍, കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി, പി.ആര്‍. നാഥന്‍, മാതൃഭൂമി മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ പി. ബാലകൃഷ്ണന്‍, പ്രൊഫ. ശ്രീ ശൈലം ഉണ്ണികൃഷ്ണന്‍, വത്സലന്‍ നെല്ലിക്കോട്, മൊകവൂര്‍ വേണു, ഡോ. ഉള്ളൂര്‍ എം. പരമേശ്വരന്‍, മജീഷ്യന്‍ നന്ദന്‍ കടലുണ്ടി, തബലിസ്റ്റ് സുധീര്‍ കടലുണ്ടി തുടങ്ങിയവര്‍ നേ തൃത്വം കൊടുക്കും. കലാമണ്ഡലം പ്രശോഭ് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കും
















