കോഴിക്കോട്: ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനനി പൂജ ജ്ഞാന തപസ്വിനി, സ്വാമി മനുചിത്ത് ജ്ഞാന തപസ്വി, സ്വാമി ജനപുഷ്പന്‍ ജ്ഞാന തപസ്വി, എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു. കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
വേണുഗോപാല്‍ എന്‍ പി, ജനനി പൂജ ജ്ഞാന തപസ്വിനി, സ്വാമി ജനപുഷ്പന്‍ ജ്ഞാന തപസ്വി എന്നിവര്‍ പങ്കെടുത്തു. സ്വാമി മനുചിത്ത് ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. ഇ.എം. ഗിരീഷ് കുമാര്‍, മെമ്പര്‍, കക്കോടി ഗ്രാമ പഞ്ചായത്ത്, രാധാകൃഷ്ണന്‍ എം, മുരളിചന്ദ്രന്‍ സി ബി,ജിഷ പി ജെ, വിവേക് വി, ശാന്തിഗിരി ശാന്തിമഹിമ, ശാന്തിനി പി സി, ശാന്തിഗിരി ഗുരുമഹിമ, ചന്ദ്രന്‍ എം എന്നിവര്‍ സംസാരിച്ചു. 1001 ദീപങ്ങളുടെ പ്രക്ഷിണം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടന്നു.
















