വീണയില്‍ ശിവാനി രത്‌നന്‍ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയപ്പോള്‍ അത് അച്ഛനും നാട്ടുകാര്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള സ്‌നേഹസമ്മാനമായി. പയ്യോളി എച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ശിവാനിക്ക് ജീവിതം പരീക്ഷണങ്ങളുടെതാണ്. നൃത്താദ്ധ്യാപകനായിരുന്ന അച്ഛന്‍ രത്‌നസദന്‍ രണ്ടു വര്‍ഷമായി തളര്‍ന്നുകിടപ്പാണ്. അച്ഛന്റെ അനിയന്‍ അനില്‍കുമാറും നാലു വര്‍ഷമായി ചികിത്സയിലാണ്.
വീട്ടിലെ കാര്യങ്ങളും അച്ഛന്റെ ചികിത്സയടക്കമുള്ള കാര്യങ്ങള്‍ക്കും നാട്ടുകാരാണ് എല്ലാ സഹായവും ചെയ്യുന്നത്. അമ്മ രജനി നഴ്‌സറി അദ്ധ്യാപികയായിരുന്നെങ്കിലും അച്ഛന്‍ കിടപ്പിലായതോടെ ജോലിക്ക് പോകാന്‍ കഴിയാതെയായി. നാട്ടുകാരുടെയും സ്‌കൂളിലെ അദ്ധ്യാപകരുടെയും മറ്റും സഹായവും പിന്തുണയും കൊണ്ടാണ് കലോത്സവ വേദിയില്‍ എത്താനായതെന്ന് ശിവാനി പറയുന്നു. ശ്രീജു ശ്രീനിവാസാണ് വീണ പരിശീലിപ്പിക്കുന്നത്.
നൃത്തത്തിന്റെ ബാലപാഠങ്ങള്‍ ശിവാനി അച്ഛനില്‍ നിന്നും പഠിച്ചിരുന്നു. തുടര്‍ന്ന് ഭരതാഞ്ജലി മധുസൂദന് കീഴില്‍ ശാസ്ത്രീയ നൃത്തവും അഭ്യസിച്ചിട്ടുണ്ട്. പൂര്‍വകല്യാണി രാഗമാണ് ശിവാനി വീണയില്‍ വായിച്ചത്. പൂക്കാട് കലാലയത്തിലെ അദ്ധ്യാപകനായിരുന്നു രത്‌നസദന്‍. മണിയൂര്‍ അട്ടക്കുണ്ടുക്കടവ് വലിയകടവത്താണ് രത്‌നസദനും കുടുംബവും താമസിക്കുന്നത്. ശിവാനിയുടെ സഹോദരി ശിശിര രത്‌നന്‍ മണിയൂര്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ശിശിര ഭരതനാട്യവും പരിശീലിക്കുന്നുണ്ട്. വയിലനും ശിവാനി പരിശീലിക്കുന്നുണ്ട്. സുകുമാരനാണ് ഗുരു.
















