അടൂര്‍: തമിഴ് പദ്യം ചൊല്ലലില്‍ ഗീതുകൃഷ്ണ ജില്ലയില്‍ ഒന്നാം സ്ഥാനം നേടുന്നത് ഇത് നാലാം തവണ.
കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയിരുന്നു. പ്രശസ്ത തമിഴ്കവി വൈരമുത്തുവിന്റെ കനാല്‍ കണ്ടേന് തോഴാ എന്ന കവിതയാണ് മത്സരിച്ച് ഒന്നാം സ്ഥആനം നേടിയത്. ഈ വര്‍ഷം മാപ്പിളപാട്ടിനും ഗീതുകൃഷ്ണ മത്സരിക്കുന്നുണ്ട്.
അങ്ങാടിക്കല്‍ എസ്എന്‍വി എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ.് സഹോദരന് ഗോകുല്‍ കൃഷ്ണ കഴിഞ്ഞവര്‍ഷം വരെ തുടര്‍ച്ചയായി അഞ്ചു തവണ മമിക്രിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കൊടുമണ്‍ ഗോപാലകൃഷ്ണന്റേയും , നിഷയുടേയും മകളാണ് ഗീതുകൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: