കാസര്‍കോട്: മംഗല്‍പാടി ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. പുലര്‍ച്ചെ നാല് മണിയോടെ ഉണ്ടായ അപകടത്തില്‍ തൃശൂര്‍ ചേലക്കര സ്വദേശികളാണ് മരിച്ചത്.
ചേലക്കര സ്വദേശികളായ ഡോ.രാമനാരായണന്‍, ഭാര്യ വത്സല, മകന്‍ രഞ്ജിത്ത്, സുഹൃത്ത് നിധിന്‍ എന്നിവരാണ് മരിച്ചത്. തൃശൂരില്‍ നിന്നും മംഗലാപുരത്തേക്ക് യാത്രചെയ്യുകയായിരുന്നു ഇവര്‍.
മംഗലാപുരത്ത് ആയുര്‍വേദ കോളജില്‍ പഠിക്കുകയായിരുന്ന മകന്‍ രഞ്ജിത്തിനെ കോളജിലേക്ക് അയക്കാന്‍ പോകുന്ന വഴിക്കാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങള്‍ മംഗല്‍പാടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
















