തിരൂര്‍: മലയാളത്തിന്റെ പിതാവ് തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ അനുഗ്രഹം തേടി കലാപ്രതിഭകള്‍ തിരൂരിലെത്തി കഴിഞ്ഞു. ഇനിയുള്ള മൂന്ന് രാപ്പകലുകള്‍ കലയുടെ ഉത്സവമേളമാകും നടക്കുക.
ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രധാന വേദിയില്‍ ഇന്നലെ സി.മമ്മൂട്ടി എംഎല്‍എ കലോത്സവത്തിന്റെ ഓദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്മാന് അഡ്വ.എസ്.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഷംഷുദ്ദീന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്, ഡിഡിഇ സഫറുള്ള എന്നിവര്‍ പങ്കെടുത്തു.
തെക്കുമുറി പോലീസ് ലൈന്‍ പരിസരത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര വര്‍ണ്ണാഭമായിരുന്നു. തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകള്‍, ക്ലബുകള്‍, വിവിധ സാംസ്കാരിക സംഘടനകള്‍ എന്നിവയുടെ നേത്യത്വത്തില്‍ ഘോഷയാത്രയില്‍ ഫ്ളോട്ടുകള്‍, കലാരൂപങ്ങള്‍.
ജില്ലയിലെ 17 സബ് ജില്ലകളില്‍ നിന്നായി 2500 ഓളം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. കലോത്സവം ഏഴിനാണ് സമാപിക്കുക. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രധാന വേദിയടക്കം സമീപത്തായി 16 വേദികളിലായാണ് സ്റ്റേജ് ഇനങ്ങള്‍ നടക്കുക.
ബോയ്സ് ഹൈസ്കൂളിലെ ഗ്രൗണ്ടില്‍ മൂന്ന് വേദികളും വടക്കുഭാഗത്ത് രണ്ട് വേദികള്‍, എസ്എസ്എം പോളിടെക്നിക്ക് കോളജില്‍ ഒരു വേദിയും പോളിടെക്നിക് ഹോസ്റ്റല്‍, പഞ്ചമി സ്കൂള്‍, ബിപി അങ്ങാടി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഡയറ്റ് ഹാള്‍, ബിപി അങ്ങാടി ജിഎല്‍പി സ്കൂള്‍ തുടങ്ങി 16 വേദികളിലാണ് കലയുടെ ചിലങ്ക ഉണരുക. ബിപി അങ്ങാടി ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ക്ലാസ് മുറികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും.
ഇന്ന് രാവിലെ ഒമ്പത് മണി മുതലും കലാമത്സരങ്ങള്‍ക്ക് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: