Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരുമേലി പേട്ട തുള്ളലിന് അമ്പലപ്പുഴ സംഘം 7ന് യാത്രതിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 04:24 am IST
in Kerala

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളി ശബരിമല ദര്‍ശനം നടത്തുന്നതിനായി അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ഏഴിന് യാത്രതിരിക്കും. 51 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ രണ്ടുനേരം അന്നദാനവും, അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളിലും മറ്റും ആഴിപൂജകളും നടത്തിയശേഷമാണ് സംഘം യാത്രതിരിക്കുന്നത്.

അമ്പലപ്പുഴയിലെ ഏഴുകരകളില്‍ നിന്നുള്ള സ്വാമിഭക്തര്‍ അഞ്ചിന് കെട്ടുനിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിലെത്തും. അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടത്തി എരുമേലി പേട്ടതുളളലിന് എഴുന്നെള്ളിക്കാനുള്ള തിടമ്പ് ക്ഷേത്രം മേല്‍ശാന്തി കേശവന്‍ നമ്പൂതിരി പൂജിച്ച് സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ക്ക് കൈമാറും. തിടമ്പ് രഥത്തിലേക്ക് എഴുന്നെള്ളിച്ച് രഥയാത്രയ്‌ക്ക് ആരംഭം കുറിക്കും.

ആറിന് രാവിലെ 6.30ന് ആരംഭിക്കുന്ന രഥയാത്ര നഗര പ്രദക്ഷിണമായി അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങള്‍ ദര്‍ശിച്ച് രാത്രി 8.30ന് തിരികെയെത്തും. ഏഴിന് രാവിലെ യാത്ര തുടര്‍ന്ന് രാത്രിയോടെ കവിയൂര്‍ ക്ഷേത്രത്തിലെത്തി വിശ്രമിക്കും. എട്ടിന് രാവിലെ രഥഘോഷയാത്ര കവിയൂര്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് മണിമലക്കാവ് ദേവീക്ഷേത്രത്തിലെത്തിച്ചേരും. ഒന്‍പതിന് അവിടെ ആഴിപൂജ നടത്തിയശേഷം രാവിലെ 7.30ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് ഒന്നിന് എരുമേലിയിലെത്തിച്ചേരും.

11നാണ് ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍. രാവിലെ ഒന്‍പതിന് പേട്ടപ്പണം വയ്‌ക്കല്‍ ചടങ്ങോടെ പേട്ടയ്‌ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. 10ന് സംഘം കൊച്ചമ്പലത്തിലക്ക് യാത്രതിരിക്കും. കൊച്ചമ്പലത്തിനു മുകളില്‍ കൃഷ്ണപ്പരുന്തിനെ ദൃശ്യമാകുമ്പോള്‍ തിടമ്പ് കൊച്ചമ്പലത്തില്‍ പൂജിച്ച് സമൂഹപ്പെരിയോന് കൈമാറുന്നതോടെ പേട്ടതുള്ളല്‍ ആരംഭിക്കും. സംഘം വാവരുപള്ളിയില്‍ കയറി വലിയമ്പലത്തിലേക്ക് നീങ്ങും. വലിയമ്പലത്തിനു മുന്നില്‍ ദേവസ്വം ഭാരവാഹികള്‍ സംഘത്തെ സ്വീകരിക്കും. രാത്രിയില്‍ ആഴിപൂജ നടത്തി സംഘം പമ്പയ്‌ക്ക് തിരിക്കും. 13ന് പമ്പ സദ്യ നടത്തി മലകയറും. 14ന് മകരവിളക്കു ദിവസം നെയ്യഭിഷേകവും അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടത്തും. പിറ്റേന്ന് മാളികപ്പുറത്തുനിന്നും സന്നിധാനത്തേക്ക് അമ്പലപ്പുഴസംഘത്തിന്റെ ശീവേലി നടത്തും.

സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. അമ്പലപ്പുഴ ഭക്തസംഘം പ്രസിഡന്റ് എ. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി എന്‍. മാധവന്‍കുട്ടി നായര്‍, ഖജാന്‍ജി ചന്ദ്രകുമാര്‍, വൈസ് പ്രസിഡന്റ് ഗോപകുമാര്‍, ജോ. സെക്രട്ടറി ബിജു, മധു, കരപ്പെരിയോന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

India

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Kerala

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

India

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.